—അജയ് രജപാൽ
സെക്സ് എപ്പോള്‍?
പണ്ടുകാലം തൊട്ടേ രാത്രിയാണ് സെക്സിനുള്ള സമയമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
പകല്‍സമയത്ത് മറ്റ് ജോലികളുള്ളതുകൊണ്ടായിരിക്കാം രാത്രി സെക്സിനുള്ള സമയമായി മാറിയത്.
എന്നാല്‍ പഠനങ്ങള്‍ തെളിയിക്കുന്നത് സെക്സ് ചെയ്യാനുള്ള സമയത്തിന്‍റെ ഇഷ്ടങ്ങള്‍ ഓരോരുത്തരിലും ഓരോ പോലെയാണ്.
പലരും പല സമയത്ത് ലൈംഗികബന്ധത്തിലേര്‍പ്പെടാനാണ് ആഗ്രഹിക്കാറുള്ളത്.
രാവിലെയും ഉച്ചയ്ക്കും സെക്സ് ചെയ്യാന്‍ ഇഷ്ടപ്പെടുന്നവര്‍ ധാരാളമുണ്ട്.
അവര്‍ പറയുന്ന കാരണങ്ങളും പലതാണ് : “എനിക്ക് ആ സമയത്താണ് സെക്സ് ചെയ്യാന്‍ തോന്നാറുള്ളത്.”
“ആ സമയത്തേ പങ്കാളിയെ എനിക്ക് ഒറ്റയ്ക്ക് കിട്ടൂ.”
“എന്‍റെ ജോലിത്തിരക്ക് കാരണം മറ്റൊരു സമയവും എനിക്ക് അനുയോജ്യമല്ല.”
“വിശ്രമിക്കുന്നത് ഏതു സമയത്തായാലും അപ്പോള്‍ സെക്സും നടത്തുന്നതില്‍ തെറ്റുണ്ടോ?”
സെക്സിന് ഏതു സമയവും യോജിച്ചതു തന്നെ എന്നു തന്നെയാണ് ഗവേഷകര്‍ പറയുന്നത്.
രാവിലെ, ഉച്ചയ്ക്ക്, രാത്രി എപ്പോഴായാലും അത് നല്ല സമയം തന്നെയാണ്.
പഠനങ്ങള്‍ തെളിയിക്കുന്നത് പൊതുവെ പുരുഷന്‍ സെക്സ് ചെയ്യാന്‍ ആഗ്രഹിക്കുന്നത് രാവിലെയും സ്ത്രീ രാത്രിയുമാണെന്നാണ്.
ഒരു ദിവസത്തിന്‍റെ ഏറ്റവും ആദ്യം പുരുഷന്‍ സെക്സ് ചെയ്യാന്‍ ആഗ്രഹിക്കുന്നത് എന്തുകൊണ്ട്?
രണ്ടു കാരണങ്ങളുണ്ട്.
ഒന്ന് ഹോര്‍മോണുകള്‍.
മറ്റൊന്ന് രാവിലത്തെ സെക്സ് ആ ദിവസത്തെ കൂടുതല്‍ ആനന്ദകരമാക്കുമെന്ന ചിന്ത.
രാവിലെ ഉണരുമ്പോള്‍ പുരുഷന്‍റെ സെക്സ് ഹോര്‍മോണ്‍ അളവ് കൂടുതലായിരിക്കും.
രാവിലെ സ്ത്രീയുടെ സെക്സ് ഹോര്‍മോണ്‍ കുറഞ്ഞ അളവിലായിരിക്കും.
പുരുഷനില്‍ ടെസ്റ്റോസ്റ്ററോണ്‍ ഹോര്‍മോണിന്‍റെ അളവ് രാവിലെ കൂടിയിരിക്കും.
അതുകൊണ്ടാണ് അവന്‍ സെക്സ് ചെയ്യാന്‍ തീവ്രമായി ആഗ്രഹിക്കുന്നത്.
സ്ത്രീയ്ക്ക് രാവിലെ കുളിച്ചു വൃത്തിയാകാനൊക്കെയാണ് താല്‍പ്പര്യം.
പുരുഷന്‍ ഇത്തരം കാര്യങ്ങളില്‍ അത്ര ശ്രദ്ധാലുവല്ലാത്തതുകൊണ്ടായിരിക്കാം അവന്‍റെ താല്‍പ്പര്യം ആദ്യം തന്നെ സെക്സിലേക്ക് പോകുന്നതെന്നും ഒരു കൂട്ടം ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.
സ്ത്രീയുടെ കാര്യം പറയുകയാണെങ്കില്‍, വൈകിട്ട് വീട്ടുജോലിയെല്ലാം ഒതുക്കി കിടപ്പറയിലെത്തുമ്പോള്‍ പുരുഷന്‍റെ സ്നേഹം ആഗ്രഹിക്കുന്നതു കൊണ്ടാകാം അവള്‍ രാത്രിസമയത്ത് സെക്സ് ആഗ്രഹിക്കുന്നത്.