യു ഡി എഫിനും എൽ ഡി എഫിനും പിന്തുണയില്ല: ധീവരസഭ.
ലോക്സഭാ തെരഞ്ഞെടുപ്പിൽ യു ഡി എഫിനെയും എൽ ഡി എഫിനെയും പിന്തുണക്കില്ലെന്ന് അഖില കേരള ധീവരസഭ.
സ്ഥാനാർത്ഥിത്വത്തിൽ യു ഡി എഫ് ധീവര സമുദായത്തെ അവഗണിച്ചു.
സമുദായത്തെ ദ്രോഹിക്കുന്ന നിലപാടാണ് എൽ ഡി എഫ് സ്വീകരിച്ചത്.
തൃശൂരിൽ ടി എൻ പ്രതാപനെ ഒഴിവാക്കിയപ്പോൾ ആലപ്പുഴയിൽ ധീവര സമുദായ അംഗത്തിന് പ്രാതിനിധ്യം നൽകണമെന്ന ആവശ്യം കോൺഗ്രസ് അവഗണിച്ചു.
എൻ ഡി എ ഉൾപ്പെടെ ആരെയും സഹായിക്കാമെന്നതാണ് ധീവരസഭ നിലപാടെന്നും ജനറൽ സെക്രട്ടറി വി ദിനകരൻ പറഞ്ഞു.