ചെന്തുരുണി വന്യമൃഗസങ്കേതം

ചെന്തുരുണി എന്ന ഇനത്തില്‍പ്പെട്ട മരങ്ങള്‍ ധാരാളമുള്ളതിനാലാണ്
കേരളത്തിലെ ഈ വന്യജീവിസങ്കേതത്തിന് ചെന്തുരുണി വന്യജീവിസങ്കേതം എന്ന പേരുവന്നത്.

ചെന്തുരുണി വനമേഖലയില്‍ തേക്കുമരങ്ങള്‍ വളരാറില്ലത്രേ. ഈ വന്യജീവിസങ്കേതം കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിലാണ് സ്ഥിതിചെയ്യുന്നത്.

ഇവിടെ ആന, കടുവ, പുള്ളിപ്പുലി, ലംഗൂര്‍, പുള്ളിമാന്‍, ഗൗര്‍, ജയന്‍റ് അണ്ണാന്‍ തുടങ്ങിയവ വസിക്കുന്നു. 100 ചതുരശ്രകിലോമീറ്ററാണ് വിസ്തൃതി. 1984-ലാണ് സങ്കേതം നിലവില്‍വന്നത്.

26 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുള്ള ഒരു തടാകം ഇവിടെയുണ്ട്.

ബി.സി. 4400-ലെ നദീതടസംസ്കാരത്തിന്‍റെ തെളിവുകള്‍ ഇവിടെനിന്നും കിട്ടിയിട്ടുണ്ട്.

ശിലായുഗത്തിലേതെന്ന് കരുതപ്പെടുന്ന ഒരു വലിയ ഗുഹ ഇവിടെയുണ്ട്.

ഇതിനുള്ളില്‍ പണ്ടത്തെ ആളുകള്‍ വരച്ച ചിത്രങ്ങളും കാണാം.

വലിയ ഗുഹ ഒരേ സമയം 20 ആളുകള്‍ക്ക് താമസിക്കാവുന്ന തരത്തിലുള്ളതാണ്.

Leave a Reply

spot_img

Related articles

പെരുമ്പാവൂര്‍ മുടിക്കലില്‍ ഇതര സംസ്ഥാന യുവതി കുത്തേറ്റ് മരിച്ചു.

അസം സ്വദേശി ഫരീദാ ബീഗമാണ് കൊല്ലപ്പെട്ടത്.അസം സ്വദേശിയായ മൊഹര്‍ അലിയാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ സ്വയം കുത്തി പരുക്കേല്‍പ്പിച്ച ശേഷം വിഷം കഴിച്ചു....

ഈദുൽ അദ്ഹ ചരിത്രം

ലോകമെമ്പാടുമുള്ള മുസ്‌ലിങ്ങൾക്കിടയിൽ വളരെ ഉത്സാഹത്തോടെ ആഘോഷിക്കപ്പെടുന്ന ഒന്നാണ് വലിയ പെരുന്നാൾ എന്നറിയപ്പെടുന്ന ഈദുൽ അദ്ഹ. ഇസ്‌ലാമിക ചരിത്രത്തിൽ ത്യാഗത്തിൻ്റെയും വിശ്വാസത്തിൻ്റെയും മാഹാത്മ്യം വിളിച്ചോതുന്ന ഉത്സവമാണ് വലിയ...

വലിയ പെരുന്നാളിന് എളുപ്പത്തിൽ തയ്യാറാക്കാം ചട്ടിപ്പത്തിരി

വലിയ പെരുന്നാൾ വരവായി. പെരുന്നാളിന് സ്‌പെഷ്യലായി പണ്ടുകാലം മുതൽക്കേ അടുക്കളകളിൽ പ്രത്യേകമായി പല വിഭവങ്ങളും ഉണ്ടാക്കാറുണ്ടായിരുന്നു. അതിലൊരു പ്രാധാനിയായ വിഭവമാണ് ചട്ടിപ്പത്തിരി. വളരെ രുചികരവും,...

കൺമണിക്ക് എന്തു കൊടുക്കണം?

ആദ്യത്തെ കൺമണി ജനിക്കുമ്പോൾ മുതൽ അമ്മമാർക്ക് ആധിയാണ്. എന്ത് ആഹാരം കൊടുക്കണം. കടുത്ത വേനലിൽ ഇത്തിരിപ്പോന്ന കുഞ്ഞ് ദാഹിച്ചുവലയുമോ?… മൂന്നുമാസം വരെ മുലപ്പാൽ മാത്രം...