ക്ഷേമ പെൻഷൻ ഈ മാസം 15 മുതൽ

തിരഞ്ഞെടുപ്പ് അടുക്കുന്നത് കണക്കിലെടുത്ത് പെൻഷൻ അടിയന്തരമായി നൽകാൻ തീരുമാനിച്ച് സർക്കാർ.

ഒരു മാസത്തെ ക്ഷേമ പെൻഷനായ 1,600 രൂപ ഈ മാസം 15 മുതൽ വിതരണം ചെയ്യാനാണ് തീരുമാനമായിരിക്കുന്നത്.

ഇതിനായി 5000 കോടി രൂപ സർക്കാർ ഇന്ന് കടമെടുക്കും.

അടിയന്തര ചെലവുകളും കൂടി കണക്കിലെടുത്താണ് കടമെടുപ്പ്.

സെപ്തംബർ മുതൽ ഫെബ്രുവരി വരെയുള്ള ക്ഷേമ പെൻഷനാണ് കെട്ടിക്കിടക്കുന്നത്.

ഇതും പരിഹരിച്ചുകൊണ്ട് വരുന്ന മാസം മുതൽ കൃത്യമായി പെൻഷൻ നൽകുമെന്നാണ് മന്ത്രി കെ. എൻ.ബാലഗോപാൽ പറഞ്ഞത്.

ഒരു മാസത്തെ ക്ഷേമ പെൻഷനൊപ്പം ഒന്നോ രണ്ടോ ഗഡു കൂടി നൽകാനും ആലോചിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

spot_img

Related articles

പത്തു പേരെ വിവാഹം കഴിച്ചു മുങ്ങിയ യുവതി കുടുങ്ങി

വിവിധ ജില്ലകളിലായി പത്തു പേരെ വിവാഹം കഴിച്ചു മുങ്ങിയ യുവതി കുടുങ്ങി. എറണാകുളം കാഞ്ഞിരമറ്റം സ്വദേശിയും രണ്ട് വയസ്സുള്ള കുട്ടിയുടെ മാതാവുമായ രേഷ്‌മ ആണ്...

പ്രിയങ്ക ഗാന്ധി നിലമ്പൂരിലേക്ക്; 2 ദിവസം പ്രചാരണം

പ്രിയങ്ക ഗാന്ധി നിലമ്പൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തും. ജൂണ്‍ 14,16 തീയതികള്‍ക്കിടയില്‍ ഏതെങ്കിലും രണ്ട് ദിവസമാകും പ്രചാരണത്തിന് എത്തുക. റോഡ് ഷോയിലും പൊതുയോഗത്തിലും പങ്കെടുക്കും....

ഓട്ടോമൊബൈൽ മെക്കാനിക്ക് ബസ്സിനടിയിൽ കുടുങ്ങി മരിച്ചു

കുത്തുപറമ്പ് പാട്യത്ത് ഓട്ടോമൊബൈൽ മെക്കാനിക്ക് ബസ്സിനടിയിൽ കുടുങ്ങി മരിച്ചു.പാട്യം പാല ബസാറിലെ സി വി സുകുമാരൻ ( 64) ആണ് മരിച്ചത്. ടൂറിസ്റ്റ് ബസ്...

സ്റ്റൈപ്പന്‍ഡോടുകൂടി കയര്‍ പരിശീലന കോഴ്‌സ്

ആലപ്പുഴ : കയര്‍ ബോര്‍ഡിന്റെ കീഴില്‍ ജില്ലയിലെ കലവൂരില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ കയര്‍ പരിശീലന കേന്ദ്രത്തിലെ കയര്‍ പരിശീലന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റ്...