ജാപ്പനീസ് പുഷ്പാലങ്കാരശൈലിയാണ് ഇക്ബാന എന്ന പേരിലറിയപ്പെടുന്നത്.
ഇകെറു, ഹന എന്നീ രണ്ട് ജാപ്പനീസ് വാക്കുകളില്‍ നിന്നാണ് ഈ വാക്കിന്‍റെ ഉത്ഭവം.
ഇകെറു എന്നുവെച്ചാല്‍ പുതുമ നിലനിര്‍ത്തുക, പൂക്കള്‍ അലങ്കരിക്കുക എന്നൊക്കെയാണര്‍ത്ഥം.
ഹന എന്നതിന്‍റെയര്‍ത്ഥം പൂവ് എന്നാണ്.
അപ്പോള്‍ ഇക്ബാന എന്ന വാക്കിന്‍റെ അര്‍ത്ഥം പൂക്കള്‍ക്ക് പുതുമയേകുക അല്ലെങ്കില്‍ പൂക്കള്‍ അലങ്കരിക്കുക എന്നതാണ്.
ചുരുക്കിപ്പറഞ്ഞാല്‍ ഫ്ളവര്‍വേസില്‍ പൂക്കള്‍ അലങ്കരിച്ചുവെയ്ക്കുന്നതു തന്നെയാണ് ഇക്ബാന.
എന്നാല്‍ ഇക്ബാന മറ്റ് പുഷ്പാലങ്കാരങ്ങളില്‍ നിന്നും വ്യത്യസ്തമാണ്.
ഇക്ബാനയില്‍ പൂക്കള്‍ മാത്രമല്ല, തണ്ടും ഇലയും ഉപയോഗിക്കാറുണ്ട്.
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം പ്രതീകാത്മകമായി പല ആകൃതിയിലും പല രീതിയിലും പുഷ്പങ്ങള്‍ കൊണ്ട് അലങ്കരിക്കുന്ന രീതിയാണ് ഇക്ബാന.
ജപ്പാനിലെ വീടുകളിലും വാഹനങ്ങളിലും പൂക്കള്‍ അലങ്കരിക്കുന്നത് പതിവാണ്. ഈ ശൈലി ഏഴാം നൂറ്റാണ്ടില്‍ ബുദ്ധമതക്കാരാണ് പ്രചരിപ്പിച്ചതെന്നാണ് കരുതുന്നത്.
പലരും ഇക്ബാനയെ ആഴത്തില്‍ മനസ്സിലാക്കാന്‍ രണ്ടുമൂന്നു വര്‍ഷം പഠനത്തിലേര്‍പ്പെടാറുമുണ്ട്.