ഒരു വീടിനേക്കാളും വിലയായിരുന്നു ആ പൂവിന്!

ഫര്‍ഹദ് എന്ന ടര്‍ക്കിഷ് രാജകുമാരന്‍ തന്‍റെ പ്രിയതമയായ ഷിരിന്‍റെ വിയോഗത്തില്‍ മനംനൊന്ത് കോട്ടയുടെ മുകളില്‍ നിന്നും താഴേക്ക് ചാടിമരിച്ചപ്പോള്‍ ഫര്‍ഹദിന്‍റെ രക്തത്തില്‍ നിന്നും മുളച്ചുവന്നതാണ് ചുവന്ന ടുലിപ് എന്നൊരു ഐതിഹ്യമുണ്ട്.

ലിലികായി എന്ന സസ്യവിഭാഗത്തില്‍പെട്ട ടുലിപ് പുഷ്പം നൂറ്റിയമ്പതോളം ഇനങ്ങളുണ്ട്.

ചെടികള്‍ 4 മുതല്‍ 28 ഇഞ്ച് വരെ പൊക്കം വെയ്ക്കുന്നു. തലപ്പാവ് എന്നര്‍ത്ഥമുള്ള ‘ടര്‍ബന്‍’ എന്ന പേര്‍ഷ്യന്‍വാക്കില്‍ നിന്നാണ് ഈ പൂവിന് ടുലിപ് എന്ന പേരുണ്ടായത്.

ടുലിപ് ചെടി പൂവിടാന്‍ അഞ്ച് മുതല്‍ എട്ട് വര്‍ഷം വരെയെടുക്കും.

ഒരു തരം പശിമയുള്ള ഇലകളാണ് ടുലിപിന്‍റേത്.

ഹോളണ്ട്, ഇംഗ്ലണ്ട്, മിച്ചിഗണ്‍, വാഷിംഗ്ടണ്‍, നെതര്‍ലന്‍ഡ്, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ എല്ലാ വര്‍ഷവും ടുലിപ് പൂക്കളുടെ ഉത്സവം കൊണ്ടാടാറുണ്ട്.

1600-കളില്‍ ടുലിപ് പുഷ്പം വളരെ വിലപിടിച്ചതായിരുന്നു.

ഒരു വീടിനേക്കാളും വിലയായിരുന്നുവത്രേ ഒരു പൂവിന്.

സാധാരണക്കാരന്‍റെ അന്നത്തെ ഒരു ദിവസത്തെ ശമ്പളത്തിന്‍റെ പത്തിരിട്ടി വരെ കൊടുത്താലേ ഒരു പൂ കിട്ടുമായിരുന്നുള്ളൂ.

ഈ വിലക്കയറ്റം ടുലിപ് മാനിയ എന്നാണ് അറിയപ്പെട്ടിരുന്നത്.

ബൂബോണിക് പ്ലേഗ് എന്ന മാരകരോഗം പടര്‍ന്നതിനെത്തുടര്‍ന്നാണ് വിലയിടിഞ്ഞത്.

മഞ്ഞ, ഓറഞ്ച്, പിങ്ക്, ചുവപ്പ്, വയലറ്റ് തുടങ്ങി മിക്ക നിറങ്ങളിലുമുള്ള ടുലിപ് ലഭ്യമാണ്.

കടുംപര്‍പ്പിള്‍ നിറമുള്ള ടുലിപ് രാത്രിടുലിപിന്‍റെ രാജ്ഞി എന്നറിയപ്പെടുന്നു.

ചെടിയില്‍ നിന്ന് പറിച്ച് ഫ്ളവര്‍വേസില്‍ വെച്ചുകഴിഞ്ഞാലും ടുലിപ് പൂ ഒരിഞ്ചു വരെ നീളം വെയ്ക്കാറുണ്ട്.

ഉള്ളിയ്ക്ക് പകരമായി ടുലിപ് പുഷ്പദളങ്ങള്‍ പാചകത്തിന് ഉപയോഗിക്കുന്നു.

ടുലിപ് പൂവിന് 3 മുതല്‍ 7 ദിവസം വരെയേ ആയുസ്സുള്ളൂ.

Leave a Reply

spot_img

Related articles

ഈദുൽ അദ്ഹ ചരിത്രം

ലോകമെമ്പാടുമുള്ള മുസ്‌ലിങ്ങൾക്കിടയിൽ വളരെ ഉത്സാഹത്തോടെ ആഘോഷിക്കപ്പെടുന്ന ഒന്നാണ് വലിയ പെരുന്നാൾ എന്നറിയപ്പെടുന്ന ഈദുൽ അദ്ഹ. ഇസ്‌ലാമിക ചരിത്രത്തിൽ ത്യാഗത്തിൻ്റെയും വിശ്വാസത്തിൻ്റെയും മാഹാത്മ്യം വിളിച്ചോതുന്ന ഉത്സവമാണ് വലിയ...

വലിയ പെരുന്നാളിന് എളുപ്പത്തിൽ തയ്യാറാക്കാം ചട്ടിപ്പത്തിരി

വലിയ പെരുന്നാൾ വരവായി. പെരുന്നാളിന് സ്‌പെഷ്യലായി പണ്ടുകാലം മുതൽക്കേ അടുക്കളകളിൽ പ്രത്യേകമായി പല വിഭവങ്ങളും ഉണ്ടാക്കാറുണ്ടായിരുന്നു. അതിലൊരു പ്രാധാനിയായ വിഭവമാണ് ചട്ടിപ്പത്തിരി. വളരെ രുചികരവും,...

കൺമണിക്ക് എന്തു കൊടുക്കണം?

ആദ്യത്തെ കൺമണി ജനിക്കുമ്പോൾ മുതൽ അമ്മമാർക്ക് ആധിയാണ്. എന്ത് ആഹാരം കൊടുക്കണം. കടുത്ത വേനലിൽ ഇത്തിരിപ്പോന്ന കുഞ്ഞ് ദാഹിച്ചുവലയുമോ?… മൂന്നുമാസം വരെ മുലപ്പാൽ മാത്രം...

ക്ലിയോപാട്ര കുളിച്ചിരുന്നത് കഴുതപ്പാലിൽ!

ഈജിപ്തിലെ രാജ്ഞിയായിരുന്ന ക്ലിയോപാട്ര തൻ്റെ സൗന്ദര്യവും ചർമ്മത്തിൻ്റെ യൗവനവും കാത്തുസൂക്ഷിച്ചത് കഴുതപ്പാലിൽ കുളിച്ചിട്ടായിരുന്നുവെന്ന് പറയപ്പെടുന്നു. ദിവസേനയുള്ള പരിചരണത്തിന് 700 കഴുതകളെ ആവശ്യമായിരുന്നു. സമീപകാല ശാസ്ത്രീയ പഠനങ്ങൾ അനുസരിച്ച്...