ജെറ്റ്ലാഗ് എന്താണെന്ന് അറിയാമോ?

ഒരു സ്ഥലത്തു നിന്നും വളരെ ദൂരെയുള്ള, കടല്‍ കടന്നുള്ള ഒരു രാജ്യത്തേക്ക് യാത്ര ചെയ്താലുണ്ടാകുന്ന അവസ്ഥയാണിത്.

വളരെ ദൂരെയുള്ള രാജ്യങ്ങളിലെയും ഇന്ത്യയിലെയും സമയം വ്യത്യാസമുണ്ടെന്ന് അറിയാമല്ലോ?

ചിലപ്പോള്‍ മണിക്കൂറുകളോ ഒരു ദിവസമോ മുന്നോട്ടോ പിന്നോട്ടോ മാറും.

രാത്രി ഇവിടെ നിന്നും പുറപ്പെട്ട് മറ്റേ രാജ്യത്തെത്തുമ്പോള്‍ ചിലപ്പോള്‍ അവിടെ നട്ടുച്ചയായിരിക്കും.

അതോടെ ശരീരത്തിന്‍റെ താളം തെറ്റും. നമ്മുടെ ശരീരത്തിനുള്ളിലും ഒരു ക്ലോക്കുണ്ട്.

അതനുസരിച്ചാണ് കൃത്യസമയത്തിന് നമ്മള്‍ ഉണരുന്നതും മറ്റും.

നേരം തെറ്റി മറ്റേ രാജ്യത്തെത്തുമ്പോള്‍ ചിലപ്പോള്‍ ശരീരത്തിന് ഉറക്കം ബാക്കിയുണ്ടാകും.

ശരീരത്തിന്‍റെ ‘റൊട്ടീന്‍’ ആകപ്പാടെ തെറ്റും.

ഉറക്കവും ആഹാരം കഴിക്കുന്ന സമയവും ശരീരതാപവും എല്ലാം കുഴഞ്ഞുമറിയും.

തലവേദന, ക്ഷീണം, ഉറക്കമില്ലായ്മ, ഏകാഗ്രതയില്ലായ്മ തുടങ്ങി പല പ്രശ്നങ്ങളുണ്ടാകും.

ആ രാജ്യത്തിലെ സമയക്രമത്തോട് പൊരുത്തപ്പെടുമ്പോള്‍ ഇതെല്ലാം തനിയെ ശരിയാകും.

ചിലര്‍ക്ക് ഡോക്ടറുടെ സഹായം തേടേണ്ടിവരും.

Leave a Reply

spot_img

Related articles

ഈദുൽ അദ്ഹ ചരിത്രം

ലോകമെമ്പാടുമുള്ള മുസ്‌ലിങ്ങൾക്കിടയിൽ വളരെ ഉത്സാഹത്തോടെ ആഘോഷിക്കപ്പെടുന്ന ഒന്നാണ് വലിയ പെരുന്നാൾ എന്നറിയപ്പെടുന്ന ഈദുൽ അദ്ഹ. ഇസ്‌ലാമിക ചരിത്രത്തിൽ ത്യാഗത്തിൻ്റെയും വിശ്വാസത്തിൻ്റെയും മാഹാത്മ്യം വിളിച്ചോതുന്ന ഉത്സവമാണ് വലിയ...

വലിയ പെരുന്നാളിന് എളുപ്പത്തിൽ തയ്യാറാക്കാം ചട്ടിപ്പത്തിരി

വലിയ പെരുന്നാൾ വരവായി. പെരുന്നാളിന് സ്‌പെഷ്യലായി പണ്ടുകാലം മുതൽക്കേ അടുക്കളകളിൽ പ്രത്യേകമായി പല വിഭവങ്ങളും ഉണ്ടാക്കാറുണ്ടായിരുന്നു. അതിലൊരു പ്രാധാനിയായ വിഭവമാണ് ചട്ടിപ്പത്തിരി. വളരെ രുചികരവും,...

കൺമണിക്ക് എന്തു കൊടുക്കണം?

ആദ്യത്തെ കൺമണി ജനിക്കുമ്പോൾ മുതൽ അമ്മമാർക്ക് ആധിയാണ്. എന്ത് ആഹാരം കൊടുക്കണം. കടുത്ത വേനലിൽ ഇത്തിരിപ്പോന്ന കുഞ്ഞ് ദാഹിച്ചുവലയുമോ?… മൂന്നുമാസം വരെ മുലപ്പാൽ മാത്രം...

ക്ലിയോപാട്ര കുളിച്ചിരുന്നത് കഴുതപ്പാലിൽ!

ഈജിപ്തിലെ രാജ്ഞിയായിരുന്ന ക്ലിയോപാട്ര തൻ്റെ സൗന്ദര്യവും ചർമ്മത്തിൻ്റെ യൗവനവും കാത്തുസൂക്ഷിച്ചത് കഴുതപ്പാലിൽ കുളിച്ചിട്ടായിരുന്നുവെന്ന് പറയപ്പെടുന്നു. ദിവസേനയുള്ള പരിചരണത്തിന് 700 കഴുതകളെ ആവശ്യമായിരുന്നു. സമീപകാല ശാസ്ത്രീയ പഠനങ്ങൾ അനുസരിച്ച്...