2006-ല്‍ ഇറങ്ങിയ 109 മിനിറ്റ് ദൈര്‍ഘ്യമുള്ള ഫിലിമാണ് ‘ഹാപ്പി ഫീറ്റ്.’
ജീവിതത്തില്‍ ഒറ്റപ്പെട്ടു പോകാതിരിക്കാനും ഇണയെ ആകര്‍ഷിക്കാനും ചക്രവര്‍ത്തിപെന്‍ഗ്വിനുകള്‍ക്ക് കിട്ടിയ അനുഗ്രഹമാണ് നന്നായി പാടാനുള്ള കഴിവ്.
എന്നാല്‍ അക്കൂട്ടത്തില്‍ വന്നുപിറക്കുന്ന മംബിളിന് പാടാനുള്ള കഴിവില്ല.
അവന്‍ ഭാവിയില്‍ ഒറ്റപ്പെട്ടു പോകുമെന്ന് അവന്‍റെ വീട്ടുകാര്‍ ഉറപ്പിക്കുന്നു.
പക്ഷെ അവന് മറ്റാര്‍ക്കുമില്ലാത്ത ഒരു കഴിവ് ലഭിച്ചിരുന്നു.
പ്രത്യേക രീതിയില്‍ ഡാന്‍സ് ചെയ്യാനുള്ള കഴിവ്.
നന്നായി പാടുന്ന ഗ്ലോറിയയെ മംബിളിന് കൂട്ടായി ലഭിക്കുകയും ചെയ്യുന്നു.
ഇതിനിടയില്‍ ചീറ്റപ്പുലിയുടെ വായില്‍ നിന്നും തന്നെ രക്ഷിക്കുന്ന ഒരു കൂട്ടം പെന്‍ഗ്വിനുകള്‍ക്ക് പ്രത്യുപകാരം ചെയ്യാന്‍ മംബിള്‍ തയ്യാറാകുന്നതാണ് ബാക്കി കഥ.