ഷെഹനായ് എന്ന സുഷിരവാദ്യം ഒരു മംഗളവാദ്യമാണ്.
പുണ്യമുഹൂര്‍ത്തങ്ങളിലും വിശേഷച്ചടങ്ങുകളിലും ഇത് വായിക്കുന്നു.
ഈ ഉപകരണത്തെ സൗഭാഗ്യത്തിന്‍റെ പ്രതീകമായി കരുതുന്നു.
അതുകൊണ്ടുതന്നെ ഉത്തരേന്ത്യന്‍ വിവാഹച്ചടങ്ങുകളിലും ഘോഷയാത്രകളിലും ഷെഹനായ് വായിക്കുന്നു.
ഷെഹനായിയില്‍ ഏഴു ദ്വാരങ്ങളുണ്ട്.
ചില ദ്വാരങ്ങള്‍ മെഴുകുകൊണ്ട് ഭാഗികമായോ പൂര്‍ണ്ണമായോ അടച്ചിരിക്കുന്നു.
കറുത്ത തടികൊണ്ടാണിതുണ്ടാക്കിയിരിക്കുന്നത്.
ശ്വാസം നിയന്ത്രിച്ച് ഷെഹനായ് വായിക്കാന്‍ നല്ല പരിശീലനം കൂടിയേ തീരൂ.
ഈജിപ്റ്റിലെ നായ് എന്ന വാദ്യത്തിന്‍റെ മറ്റൊരു രൂപമാണിതെന്ന് പറയപ്പെടുന്നു.
പുരാതനഭാരതത്തിലെ ഇടയന്മാര്‍ ഇത് ഉപയോഗിച്ചിരുന്നതായും കരുതുന്നു.
പണ്ടുകാലത്ത് പാമ്പാട്ടികള്‍ ഉപയോഗിച്ചിരുന്ന പുംഗി എന്ന ഉപകരണത്തില്‍ നിന്നുമാണ് ഷെഹനായിയുടെ ജന്മമെന്നും പറയപ്പെടുന്നു.
മുഗള്‍ഭരണകാലത്താണ് ഷെഹനായിക്ക് കൂടുതല്‍ പ്രചാരം ലഭിച്ചതെന്ന് കരുതുന്നു.
ഒരു ക്ഷുരകനാണ് ഈ ഉപകരണം വികസിപ്പിച്ചെടുത്തതെന്നും ഒരു കഥയുണ്ട്.
ഷാ എന്ന ചക്രവര്‍ത്തിയുടെ സദസ്സിലാണത്രേ ക്ഷുരകന്‍ ഇത് ആദ്യമായി വായിച്ചത്.
നായ് എന്നുവെച്ചാല്‍ ക്ഷുരകനെന്നാണര്‍ത്ഥം.
അങ്ങനെയാണ് ഷെഹനായ് എന്ന പേരു കിട്ടിയതെന്നും കരുതുന്നു.