പല്ലാംകുഴി എന്നു കേട്ടിട്ടുണ്ടോ?

തമിഴ്നാട്ടിലും കേരളത്തിലും കളിച്ചിരുന്ന കളിയാണ് പല്ലാംകുഴി.

രണ്ട് പേര്‍ക്ക് ചേര്‍ന്ന് കളിക്കാവുന്ന കളിയാണിത്.

ഓരോ കളിക്കാരനും ഓരോ പലകയില്‍ ഏഴ് കുഴികളുണ്ടായിരിക്കും.

രണ്ട് വരികളിലായിട്ടായിരിക്കും ഈ കുഴികള്‍.

മഞ്ചാടിക്കുരുക്കളാണ് സാധാരണ കളിക്കാനായി ഉപയോഗിച്ചിരുന്നത്.

മഞ്ചാടിയില്ലെങ്കില്‍ പുളിങ്കുരു ഉപയോഗിച്ചും കളിക്കാറുണ്ട്.

ഓരോ കുഴികളിലും മഞ്ചാടിയിട്ടുകൊണ്ട് കളി പുരോഗമിക്കുന്നു.

മുഴുവന്‍ കുഴികളിലും മഞ്ചാടി നിറച്ച് അവ സ്വന്തമാക്കുന്നയാള്‍ കളി ജയിക്കുന്നു.

മധ്യത്തിലുള്ള കുഴിക്ക് കാശി എന്നാണ് തമിഴ്നാട്ടില്‍ പറയുന്നത്.

കളിക്കുന്ന രീതിക്ക് ഓരോ പ്രദേശങ്ങളിലും ചെറിയ വ്യത്യാസമുണ്ടായിരിക്കും.

ഈ കളിക്ക് ആഫ്രിക്കന്‍ ബോര്‍ഡ് ഗെയിമുകളായ ഒവെയര്‍, കലാഹ് എന്നിവയോട് സാമ്യമുണ്ട്.

Leave a Reply

spot_img

Related articles

പെരുമ്പാവൂര്‍ മുടിക്കലില്‍ ഇതര സംസ്ഥാന യുവതി കുത്തേറ്റ് മരിച്ചു.

അസം സ്വദേശി ഫരീദാ ബീഗമാണ് കൊല്ലപ്പെട്ടത്.അസം സ്വദേശിയായ മൊഹര്‍ അലിയാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ സ്വയം കുത്തി പരുക്കേല്‍പ്പിച്ച ശേഷം വിഷം കഴിച്ചു....

ഈദുൽ അദ്ഹ ചരിത്രം

ലോകമെമ്പാടുമുള്ള മുസ്‌ലിങ്ങൾക്കിടയിൽ വളരെ ഉത്സാഹത്തോടെ ആഘോഷിക്കപ്പെടുന്ന ഒന്നാണ് വലിയ പെരുന്നാൾ എന്നറിയപ്പെടുന്ന ഈദുൽ അദ്ഹ. ഇസ്‌ലാമിക ചരിത്രത്തിൽ ത്യാഗത്തിൻ്റെയും വിശ്വാസത്തിൻ്റെയും മാഹാത്മ്യം വിളിച്ചോതുന്ന ഉത്സവമാണ് വലിയ...

വലിയ പെരുന്നാളിന് എളുപ്പത്തിൽ തയ്യാറാക്കാം ചട്ടിപ്പത്തിരി

വലിയ പെരുന്നാൾ വരവായി. പെരുന്നാളിന് സ്‌പെഷ്യലായി പണ്ടുകാലം മുതൽക്കേ അടുക്കളകളിൽ പ്രത്യേകമായി പല വിഭവങ്ങളും ഉണ്ടാക്കാറുണ്ടായിരുന്നു. അതിലൊരു പ്രാധാനിയായ വിഭവമാണ് ചട്ടിപ്പത്തിരി. വളരെ രുചികരവും,...

കൺമണിക്ക് എന്തു കൊടുക്കണം?

ആദ്യത്തെ കൺമണി ജനിക്കുമ്പോൾ മുതൽ അമ്മമാർക്ക് ആധിയാണ്. എന്ത് ആഹാരം കൊടുക്കണം. കടുത്ത വേനലിൽ ഇത്തിരിപ്പോന്ന കുഞ്ഞ് ദാഹിച്ചുവലയുമോ?… മൂന്നുമാസം വരെ മുലപ്പാൽ മാത്രം...