ലിവിങ് റൂട്ട് ബ്രിഡ്ജ് അഥവാ വേരുപാലം

സാധാരണഗതിയില്‍ പാലം നിര്‍മ്മിക്കുന്നത് തടി കൊണ്ടോ സ്റ്റീല്‍ കൊണ്ടോ കോണ്‍ക്രീറ്റ് കൊണ്ടോ ഒക്കെയാണ്.

എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായ ഒരു പാലമാണ് വേരുപാലം.

ഒരു കരയില്‍ നില്‍ക്കുന്ന മരത്തിന്‍റെ വേരുകള്‍ മറുകരയിലേക്ക് കൊണ്ടുപോയി 15-20 വര്‍ഷങ്ങള്‍ കൊണ്ട് സൃഷ്ടിക്കപ്പെടുന്ന പാലമാണ് ലിവിങ് റൂട്ട് ബ്രിഡ്ജ് അഥവാ വേരുപാലം.

ഈ പാലത്തിന് അമ്പതു മനുഷ്യരുടെ ഭാരം താങ്ങാനുള്ള കഴിവുണ്ടാകും.

ഏകദേശം മുപ്പതു മീറ്റര്‍ വരെ നീളവുമുണ്ടാകും. ഇത്തരം പാലങ്ങള്‍ ലോകത്തിന്‍റെ പല ഭാഗത്തുമുണ്ട്.

അത്തരത്തിലൊന്നാണ് മേഘാലയയിലെ ചിറാപ്പുഞ്ചിയിലുള്ളത്.

ചിറാപ്പുഞ്ചിയിലെ പാലത്തിന്‍റെ വേര് ഫിക്കസ് എലാസ്റ്റിക്ക എന്ന റബ്ബര്‍മരത്തിന്‍റേതാണ്.

അതിന്‍റെ കുറച്ചു വേരുകളെ മറുകരയിലേക്ക് വളര്‍ത്തിയാണ് പാലം സൃഷ്ടിച്ചത്.

പാലത്തില്‍ കയറിനടക്കാനായി മുളകളോ മരം കൊണ്ടുള്ള പലകകളോ കല്ലുകളോ ഉപയോഗിക്കുന്നു.

വേരുപാലങ്ങള്‍ അഞ്ഞൂറു വര്‍ഷം വരെ നിലനില്‍ക്കാറുണ്ട്.

Leave a Reply

spot_img

Related articles

പെരുമ്പാവൂര്‍ മുടിക്കലില്‍ ഇതര സംസ്ഥാന യുവതി കുത്തേറ്റ് മരിച്ചു.

അസം സ്വദേശി ഫരീദാ ബീഗമാണ് കൊല്ലപ്പെട്ടത്.അസം സ്വദേശിയായ മൊഹര്‍ അലിയാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ സ്വയം കുത്തി പരുക്കേല്‍പ്പിച്ച ശേഷം വിഷം കഴിച്ചു....

ഈദുൽ അദ്ഹ ചരിത്രം

ലോകമെമ്പാടുമുള്ള മുസ്‌ലിങ്ങൾക്കിടയിൽ വളരെ ഉത്സാഹത്തോടെ ആഘോഷിക്കപ്പെടുന്ന ഒന്നാണ് വലിയ പെരുന്നാൾ എന്നറിയപ്പെടുന്ന ഈദുൽ അദ്ഹ. ഇസ്‌ലാമിക ചരിത്രത്തിൽ ത്യാഗത്തിൻ്റെയും വിശ്വാസത്തിൻ്റെയും മാഹാത്മ്യം വിളിച്ചോതുന്ന ഉത്സവമാണ് വലിയ...

വലിയ പെരുന്നാളിന് എളുപ്പത്തിൽ തയ്യാറാക്കാം ചട്ടിപ്പത്തിരി

വലിയ പെരുന്നാൾ വരവായി. പെരുന്നാളിന് സ്‌പെഷ്യലായി പണ്ടുകാലം മുതൽക്കേ അടുക്കളകളിൽ പ്രത്യേകമായി പല വിഭവങ്ങളും ഉണ്ടാക്കാറുണ്ടായിരുന്നു. അതിലൊരു പ്രാധാനിയായ വിഭവമാണ് ചട്ടിപ്പത്തിരി. വളരെ രുചികരവും,...

കൺമണിക്ക് എന്തു കൊടുക്കണം?

ആദ്യത്തെ കൺമണി ജനിക്കുമ്പോൾ മുതൽ അമ്മമാർക്ക് ആധിയാണ്. എന്ത് ആഹാരം കൊടുക്കണം. കടുത്ത വേനലിൽ ഇത്തിരിപ്പോന്ന കുഞ്ഞ് ദാഹിച്ചുവലയുമോ?… മൂന്നുമാസം വരെ മുലപ്പാൽ മാത്രം...