ഇന്ത്യയിൽ ഇപ്പോൾ കുറഞ്ഞത് 600 ഫോറസ്റ്റ് ഫയർ പോയിൻ്റുകളെങ്കിലും ഉണ്ട്.
ഇതിൽ 30 വലിയ തീപിടുത്തങ്ങൾ ഉൾപ്പെടെ മൂന്ന് ദിവസങ്ങളിലായി മധ്യ, തെക്കൻ മേഖലകളിൽ സജീവമാണ്.
ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയുടെ ഫയർ ട്രാക്കിംഗ് പോർട്ടൽ ശനിയാഴ്ച കാണിക്കുന്നത് മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കാട്ടുതീ പോയിൻ്റുകളുള്ളത് എന്നാണ്.
ആന്ധ്രാപ്രദേശ്, തെലങ്കാന, ഒഡീഷ, ഛത്തീസ്ഗഢ് എന്നിവ തൊട്ടു പിന്നിലുണ്ട്.
വലിയ തീപിടിത്ത സംഭവങ്ങളുടെ കാര്യത്തിൽ ആന്ധ്രാപ്രദേശും തൊട്ടുപിന്നിൽ മഹാരാഷ്ട്രയുമാണ്.
മഹാരാഷ്ട്രയിൽ 134 ഫോറസ്റ്റ് ഫയർ പോയിൻ്റുകൾ ഉണ്ട്.
ഇതിൽ ആറെണ്ണം മൂന്ന് ദിവസത്തിലേറെയായി ആളിക്കത്തുകയാണ്.
94 ഫോറസ്റ്റ് ഫയർ പോയിൻ്റുകളിൽ എട്ട് പ്രധാന തീപിടുത്തങ്ങൾ ആന്ധ്രാപ്രദേശിലുണ്ട്.
തെലങ്കാനയിൽ നിലവിൽ 82 ഫയർ പോയിൻ്റുകളും അഞ്ച് വലിയ അഗ്നിശമന സംഭവങ്ങളുമുണ്ട്.
ഒഡീഷയിൽ 63 ഫയർ പോയിൻ്റുകളുമുണ്ട്.
നാസയുടെ ഫയർ ഇൻഫർമേഷൻ ഫോർ റിസോഴ്‌സ് മാനേജ്‌മെൻ്റ് സിസ്റ്റം പറയുന്നതിങ്ങനെയാണ്.
അതായത് വിസിബിൾ ഇൻഫ്രാറെഡ് ഇമേജിംഗ് റേഡിയോമീറ്റർ സ്യൂട്ടിൻ്റെ (VIIRS) ഉപഗ്രഹത്തിൻ്റെ സ്പേഷ്യൽ റെസല്യൂഷൻ കാണിക്കുന്നത് കഴിഞ്ഞ ആഴ്ച മുതൽ രാജ്യവ്യാപകമായി കാട്ടുതീ ആളിക്കത്തുകയാണ് എന്നാണ്.
ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) മാർച്ച് 30 നും ഏപ്രിൽ 3 നും ഇടയിൽ മധ്യപ്രദേശ്, വിദർഭ, വടക്കൻ കർണാടക, തെലങ്കാന, രായലസീമ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട പോക്കറ്റുകളിൽ ഉഷ്ണതരംഗ സാഹചര്യങ്ങൾ പ്രതീക്ഷിക്കുന്നു.
ഒഡീഷയിൽ ചൂടും ഈർപ്പവും ഉള്ള അവസ്ഥയാണ് പ്രവചിക്കുന്നത്.
ഉയർന്ന താപനിലയും കടുത്ത വരൾച്ചയും സ്വാഭാവിക തീപിടുത്തത്തിന് അനുകൂലമായ സാഹചര്യങ്ങൾ നൽകുന്നുവെന്ന് IMD ശാസ്ത്രജ്ഞർ പറയുന്നു.
രാജ്യത്തുടനീളം താപനില സാധാരണയേക്കാൾ ഉയരുകയും കാട്ടുതീക്ക് കാരണമാവുകയും ചെയ്യുന്നു.
രാജ്യത്തെ ഒട്ടുമിക്ക കാട്ടുതീയും മനുഷ്യർ കാരണം ഉണ്ടാകുന്നതാണെന്നും അതിനാൽ പ്രതിരോധിക്കാവുന്നതാണെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.