ഒരു ദിവസം ഒരു പ്രൊഫസര്‍ കുറേ സാധനങ്ങളുമായി ക്ലാസിലെത്തി.
ഒരു ജാറെടുത്ത് അതില്‍ കുറച്ച് കരിങ്കല്‍കഷണങ്ങള്‍ നിറച്ചു.
വിദ്യാര്‍ത്ഥികളോട് അദ്ദേഹം ചോദിച്ചു,”ജാര്‍ നിറഞ്ഞോ?”
മറുപടി “നിറഞ്ഞു,”എന്നായിരുന്നു.
പ്രൊഫസര്‍ പിന്നീട് ചെറിയ ഉരുളന്‍കല്ലുകളെടുത്ത് ജാറിലിട്ടു.
കുട്ടികള്‍ വീണ്ടും പറഞ്ഞു,”ജാര്‍ നിറഞ്ഞു.”
അതിനുശേഷം പ്രൊഫസര്‍ ജാറില്‍ മണല്‍ നിറച്ചു.
ഇനിയൊന്നും ജാറിലേക്ക് ഇടാന്‍ പറ്റാത്ത വിധം ജാര്‍ നിറഞ്ഞു.
പ്രൊഫസര്‍ പറഞ്ഞു,”ഇതിലെ കരിങ്കല്‍കഷണങ്ങളാണ് നമ്മുടെ ജീവിതത്തിലെ പ്രധാന കാര്യങ്ങള്‍. ഉരുളന്‍ കല്ലുകള്‍ അതിലും പ്രാധാന്യം കുറഞ്ഞവയാണ്.”
“പ്രാധാന്യം തീരെയില്ലാത്ത ചെറിയ കാര്യങ്ങളാണ് മണല്‍ത്തരികള്‍. ജാറില്‍ ആദ്യം തന്നെ മണല്‍ നിറച്ചാല്‍ പിന്നെയൊന്നും അതിലേക്ക് ഇടാന്‍ പറ്റാതെ വരും.”
“പ്രധാനപ്പെട്ട കാര്യങ്ങള്‍ക്ക് എന്നും മുന്‍തൂക്കം നല്‍കിയാല്‍ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യാന്‍ കഴിയും.”
അഡ്വ.ലക്ഷ്മി