കേശവൻ്റെ കേൾവിശക്തി

കുറവുകളെ മറികടന്നാലേ ജീവിതത്തില്‍ വിജയിക്കാന്‍ സാധിക്കൂ.

ഒരു കഥ പറയാം.

ഒരു ഗ്രാമത്തിലെത്തിയ ദിവ്യസന്യാസിയെ കാണാന്‍ ഒരിക്കല്‍ കേശവനും സഹോദരനും എത്തി.

കേശവന് ചെറുപ്പത്തിലേ കേള്‍വിശക്തി നഷ്ടപ്പെട്ടുവെന്നും അത് തിരിച്ചുകിട്ടാന്‍ അനുഗ്രഹിക്കണമെന്നുമായിരുന്നു സന്യാസിയോട് അവര്‍ അപേക്ഷിച്ചത്.

കേശവന് പലിശ കടം കൊടുക്കുന്ന ജോലിയായിരുന്നു.

അയാളതില്‍ സംതൃപ്തനുമായിരുന്നു.

എങ്കിലും കേള്‍വിശക്തി ലഭിക്കാനുള്ള അയാളുടെ തീവ്രമായ ആഗ്രഹം സന്യാസി സാധിച്ചുകൊടുത്തു.

ദിവസങ്ങള്‍ കഴിഞ്ഞ് കേശവന്‍ വീണ്ടും സന്യാസിയെ തേടിവന്നു.

കേള്‍വിശക്തി അയാള്‍ക്ക് ലഭിക്കേണ്ടിയിരുന്നില്ല എന്നാണ് അയാള്‍ സന്യാസിയോട് പറഞ്ഞത്.

കാരണം അത്രയും നാള്‍ ആളുകള്‍ അയാളെക്കുറിച്ച് പറയുന്നത് അയാള്‍ കേട്ടിരുന്നില്ല.

എന്നാല്‍ ഇപ്പോള്‍ അയാള്‍ പലിശ ഈടാക്കുന്നതിനെപ്പറ്റി കുറ്റപ്പെടുത്തി സംസാരിക്കുന്നത് അയാള്‍ക്ക് കേള്‍ക്കേണ്ടിവരുന്നുവെന്നും വീണ്ടും പഴയ പോലെയായാല്‍ മതിയെന്നും കേശവന്‍ പറഞ്ഞു.

ഇതില്‍ നിന്നും എന്താണ് മനസ്സിലാക്കേണ്ടത്? ജീവിതസാഹചര്യമനുസരിച്ച് ചിലപ്പോള്‍ ചില കുറവുകള്‍ അനുഗ്രഹമായി തീരാറുണ്ട്.

കുറവുകളെ മറികടക്കാനുള്ള ആത്മവിശ്വാസമുണ്ടെങ്കില്‍ വിജയം സുനിശ്ചിതം.

അഡ്വ.ലക്ഷ്മി

Leave a Reply

spot_img

Related articles

പെരുമ്പാവൂര്‍ മുടിക്കലില്‍ ഇതര സംസ്ഥാന യുവതി കുത്തേറ്റ് മരിച്ചു.

അസം സ്വദേശി ഫരീദാ ബീഗമാണ് കൊല്ലപ്പെട്ടത്.അസം സ്വദേശിയായ മൊഹര്‍ അലിയാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ സ്വയം കുത്തി പരുക്കേല്‍പ്പിച്ച ശേഷം വിഷം കഴിച്ചു....

ഈദുൽ അദ്ഹ ചരിത്രം

ലോകമെമ്പാടുമുള്ള മുസ്‌ലിങ്ങൾക്കിടയിൽ വളരെ ഉത്സാഹത്തോടെ ആഘോഷിക്കപ്പെടുന്ന ഒന്നാണ് വലിയ പെരുന്നാൾ എന്നറിയപ്പെടുന്ന ഈദുൽ അദ്ഹ. ഇസ്‌ലാമിക ചരിത്രത്തിൽ ത്യാഗത്തിൻ്റെയും വിശ്വാസത്തിൻ്റെയും മാഹാത്മ്യം വിളിച്ചോതുന്ന ഉത്സവമാണ് വലിയ...

വലിയ പെരുന്നാളിന് എളുപ്പത്തിൽ തയ്യാറാക്കാം ചട്ടിപ്പത്തിരി

വലിയ പെരുന്നാൾ വരവായി. പെരുന്നാളിന് സ്‌പെഷ്യലായി പണ്ടുകാലം മുതൽക്കേ അടുക്കളകളിൽ പ്രത്യേകമായി പല വിഭവങ്ങളും ഉണ്ടാക്കാറുണ്ടായിരുന്നു. അതിലൊരു പ്രാധാനിയായ വിഭവമാണ് ചട്ടിപ്പത്തിരി. വളരെ രുചികരവും,...

കൺമണിക്ക് എന്തു കൊടുക്കണം?

ആദ്യത്തെ കൺമണി ജനിക്കുമ്പോൾ മുതൽ അമ്മമാർക്ക് ആധിയാണ്. എന്ത് ആഹാരം കൊടുക്കണം. കടുത്ത വേനലിൽ ഇത്തിരിപ്പോന്ന കുഞ്ഞ് ദാഹിച്ചുവലയുമോ?… മൂന്നുമാസം വരെ മുലപ്പാൽ മാത്രം...