‘രാഷ്ട്രീയ പാല്‍ക്കുപ്പി’, രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച് പി വി അന്‍വര്‍ എം എൽ എ

കോണ്‍ഗ്രസ് നേതാവും വയനാട്ടിലെ യു ഡി എഫ് സ്ഥാനാര്‍ഥിയുമായ രാഹുല്‍ ഗാന്ധിക്കെതിരെ വീണ്ടും അധിക്ഷേപ പരാമര്‍ശവുമായി പി വി അന്‍വര്‍ എം എൽ എ.

‘രാഷ്ട്രീയ പാല്‍ക്കുപ്പി’ എന്ന് വിളിച്ചാണ് അന്‍വര്‍ എം എല്‍ എയുടെ അധിക്ഷേപം.

ഗതികെട്ട കോണ്‍ഗ്രസുകാര്‍ക്കും ബോധമില്ലാത്ത ലീഗുകാര്‍ക്കും ഒഴികെ സാധാരണക്കാര്‍ക്ക് പോലും രാഹുലിന്റെ രാഷ്ട്രീയ ബോധത്തെ കുറിച്ച് കൃത്യമായ വിലയിരുത്തലുകളുണ്ടെന്ന് അന്‍വര്‍ ഫേസ് ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.

പി വി അന്‍വറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഈ നാട്ടിലെ ഗതികെട്ട കോണ്‍ഗ്രസുകാര്‍ക്കും ബോധമില്ലാത്ത കുറച്ച് ലീഗുകാര്‍ക്കും ഒഴികെ സാധാരണക്കാര്‍ക്ക് പോലും ഇയാളുടെയൊക്കെ രാഷ്ട്രീയബോധത്തെ കുറിച്ച് കൃത്യമായ വിലയിരുത്തലുകളുണ്ട്.

താമസിക്കുന്ന വീട്ടില്‍ നിന്ന് വിളിപ്പാടകലെ രാജ്യത്തെ സംഘ്പരിവാര്‍ ഭരണകൂടത്തെ പിടിച്ച് കുലുക്കി ചരിത്രമായി മാറിയ കര്‍ഷകസമരം മുന്നേറുമ്പോള്‍, അവിടെ ഒന്ന് തിരിഞ്ഞ് നോക്കാതെ നേരേ പട്ടായയ്ക്ക് വച്ച് പിടിച്ചിട്ട്, എല്ലാം കഴിഞ്ഞപ്പോള്‍ തിരിച്ചെത്തി ‘വയനാട്ടില്‍ വന്ന് ട്രാക്ടര്‍ റാലി’ നടത്തിയ രാഷ്ട്രീയ കോമാളിത്തരത്തിനെ അങ്ങനെ തന്നെയേ കാണുന്നുള്ളൂ.

Leave a Reply

spot_img

Related articles

പാവങ്ങളുടെ പെന്‍ഷന്‍ കൈയ്യിട്ടുവാരിയവരെ പിരിച്ചുവിടണം : ജോസ് കെ.മാണി

സാമൂഹ്യസുരക്ഷപെന്‍ഷന്‍ അനര്‍ഹമായി കൈപ്പറ്റിയവരെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടണമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി.സമൂഹത്തിലെ ഏറ്റവും...

കേരളത്തിന് എയിംസ് അനുവദിക്കുമോയെന്ന് ജോൺ ബ്രിട്ടാസ്; നിലവിൽ പരിഗണനയിൽ ഇല്ലെന്ന് കേന്ദ്രമന്ത്രി

എയിംസിനായി കേരളത്തെ പരിഗണിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ. രാജ്യസഭയിലെ ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിനാണ് കേന്ദ്രം മറുപടി നൽകിയത്. നിലവിലെ ഘട്ടത്തിൽ...

കോൺഗ്രസ് മുനമ്പം ജനതയെ കബളിപ്പിക്കുന്നു: കെ.സുരേന്ദ്രൻ

പ്രതിപക്ഷ നേതാവും കോൺഗ്രസ് എംഎൽഎമാരും മുനമ്പത്തെത്തി മത്സ്യത്തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത് അപഹാസ്യമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ. പാവപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങളെ കബളിപ്പിക്കുകയാണ് കോൺഗ്രസ്...

മധു മുല്ലശേരി ബിജെപിയിലേക്ക്

സിപിഎം പുറത്താക്കിയ മധു മുല്ലശ്ശേരി ബി ജെ പിയിലേക്ക്. രാവിലെ 10.30 ന് ബി ജെ പി ജില്ലാ പ്രസിഡൻ്റ് വി വി രാജേഷും...