കോഴിക്കോട് : ആർഎംപി നേതാവ് കെ.എസ്. ഹരിഹരന്റെ വീടിന് നേരെ ആക്രമണം.
ബൈക്കിലെത്തിയ സംഘം സ്ഫോടകവസ്തുക്കൾ എറിഞ്ഞു. വീടിന്റെ മതിലിൽ തട്ടി സ്ഫോടകവസ്തു പൊട്ടി.
രാത്രി 8.15 നായിരുന്നു സംഭവം. സ്ത്രീവിരുദ്ധ പരാമർശത്തിൽ ഹരിഹരനെതിരെ ഡിജിപിക്ക് ഡിവൈഎഫ്ഐ പരാതി നല്‍കിയിരുന്നു.
സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ കേസ് എടുക്കണം എന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് ആണ് പരാതി നല്‍കിയത്.
ജനാധിപത്യ മഹിളാ അസോസിയേഷന് വടകര പൊലീസിലും പരാതി നല്‍കിയിരുന്നു.