ആലുവയിൽ മാധ്യമപ്രവർത്തകയുടെ വീട് ആക്രമിച്ച ഗുണ്ടാസംഘം അറസ്റ്റിൽ

എറണാകുളം: ആലുവയിൽ വീട് അടിച്ചു തകർത്ത ഗുണ്ടാസംഘം അറസ്റ്റിൽ.

കലാകൗമുദി ലേഖിക ജിഷയുടെ വീട്ടിൽ ആക്രമണം നടത്തിയ ജ്യോതിഷ്, രഞ്ജിത്ത്, രാജേഷ്, മെൽവിൻ എന്നിവരാണ് ആലുവ പൊലീസിന്റെ പിടിയിലായത്.

സംഘത്തിലെ പ്രധാനിയും അയൽവാസിയുമായ രാഹുലിനെ പിടികൂടാനായിട്ടില്ല.

ജിഷയുടെ ബന്ധുക്കളും രാഹുലുമായി കഴിഞ്ഞ ദിവസം വാക്ക് തർക്കം ഉണ്ടായിരുന്നു.

ഇതിൻ്റെ തുടർച്ചയായാണ് രാഹുൽ സുഹൃത്തുക്കൾക്കൊപ്പം എത്തി ഇന്ന് വൈകിട്ട് നാലുമണിയോടെ വീടിൻ്റെ ജനൽ ചില്ലുകൾ മുഴുവൻ അടിച്ചുതകർത്തത്.

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളും ഗുണ്ടാസംഘം തകര്‍ത്തു. വീട്ടിൽ ആളില്ലാത്ത സമയത്തായിരുന്നു ആക്രമണം.

Leave a Reply

spot_img

Related articles

ചിറയിൻകീഴിലെ കയ്യാങ്കളി വിവാദം: മണ്ഡലത്തിൽ സജീവമാകുമെന്ന് വ്യക്തമാക്കി രമ്യ ഹരിദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ചിറയിൻകീഴിലെ കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ കയ്യാങ്കളിയും തുടർന്നുള്ള വിവാദങ്ങൾക്കും ഇടയിൽ മണ്ഡലത്തിൽ സജീവമാകാൻ ഒരുങ്ങി രമ്യ ഹരിദാസ് എം.എൽ.എ. ചിറയിൻകീഴിൽ ഇന്നും നാളെയും താനുണ്ടായിരിക്കുമെന്ന്...

പിണറായിക്കും റിയാസിനും എതിരെ ഇഡി കള്ളക്കഥകൾ ഉണ്ടാക്കുന്നുവെന്ന് എം.വി. ഗോവിന്ദൻ

പിണറായിക്കും റിയാസിനും എതിരെ ഇഡി കള്ളക്കഥകൾ ഉണ്ടാക്കുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കള്ളക്കഥകൾ ഒന്നും കേരളത്തിൽ ഏൽക്കാൻ പോകുന്നുമില്ലെന്നും സർക്കാർ ഇവിടെ...

ചെക്ക് കേസ്: മാണി സി. കാപ്പനെതിരെ നിയമനടപിയുമായി മുന്നോട്ട് പോകുമെന്ന് വ്യവസായി ദിനേഷ് മേനോൻ

ചെക്ക് കേസിൽ പാലാ എം.എൽ.എ മാണി സി. കാപ്പനെതിരെ നിയമനടപിയുമായി മുന്നോട്ട് പോകുമെന്ന് പരാതിക്കാരനായ വ്യവസായി ദിനേഷ് മേനോൻ വ്യക്തമാക്കി. മാണി സി. കാപ്പനെ...

അട്ടപ്പാടി ഇരട്ടക്കൊലപാതകത്തിൽ പ്രതി പിടിയിൽ

അട്ടപ്പാടി ഇരട്ടക്കൊലപാതകത്തിൽ പ്രതിയെ പിടികൂടി പൊലീസ്.പശ്ചിമ ബംഗാൾ സ്വദേശിയായ പ്രൊവത് ദാസ് ആണ് പിടിയിലായത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറയുന്നു. കൊല്ലപ്പെട്ട യുവതി...