ഛത്തീസ്ഗഡിൽ ഫാക്ടറിയിലെ സ്‌ഫോടനത്തിൽ ഒരാൾ മരിച്ചു

ഛത്തീസ്ഗഡിലെ ബെമെതാര ജില്ലയിൽ സ്‌ഫോടക വസ്തു ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിൽ ഒരാൾ മരിച്ചു, ആറ് പേർക്ക് പരിക്കേറ്റു.

ബെർള ഡെവലപ്‌മെൻ്റ് ബ്ലോക്കിലെ പിർദ ഗ്രാമത്തിന് സമീപമുള്ള യൂണിറ്റിലാണ് സ്‌ഫോടനമുണ്ടായതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

വിവരം ലഭിച്ചയുടൻ പോലീസും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തിയതായും ഉദ്യോഗസ്ഥർ പറഞ്ഞു.

സ്‌ഫോടനത്തിൽ പരിക്കേറ്റ ആറുപേരെ റായ്പൂർ ഡോ.ബി.ആർ.അംബേദ്കർ മെമ്മോറിയൽ ഹോസ്പിറ്റലിൽ ചികിത്സയ്ക്കായി കൊണ്ടുപോയെന്ന് പബ്ലിക് റിലേഷൻസ് ഓഫീസർ ശുഭ്ര സിംഗ് പറഞ്ഞു.

പരിക്കേറ്റവർ ചികിത്സയിലാണെന്നും കൂട്ടിച്ചേർത്തു.

അഗ്നിശമന സേനാ സംഘങ്ങളെയും സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്) ഉദ്യോഗസ്ഥരെയും വിന്യസിച്ചതായി സ്ഫോടനം നടന്ന സ്ഥലത്തെത്തിയ ബെമെതാര കളക്ടർ രൺബീർ ശർമ മാധ്യമപ്രവർത്തകരോട് സംസാരിച്ചു.

അവശിഷ്ടങ്ങൾ നീക്കം ചെയ്താൽ 3-4 മണിക്കൂറിന് ശേഷം ചിത്രം കൂടുതൽ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

സ്‌ഫോടനം നടക്കുമ്പോൾ സ്‌ഫോടകവസ്തുക്കൾ നിർമിക്കുന്ന ഫാക്ടറിയിൽ 100 ​​പേരെങ്കിലും ജോലി ചെയ്തിരുന്നതായി ചില ദൃക്‌സാക്ഷികൾ പറഞ്ഞു.

നിരവധി പേരെ കാണാതായതായും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായും അവർ അവകാശപ്പെട്ടു.

മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ കെമിക്കൽ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് ദിവസങ്ങൾക്ക് ശേഷമാണ് സംഭവം.

Leave a Reply

spot_img

Related articles

ദേവേന്ദ്ര ഫഡ്നാവീസ് മഹാരാഷ്ട്ര മുഖ്യമന്ത്രി

ദേവേന്ദ്ര ഫഡ്നാവീസ് മഹാരാഷ്ട്ര മുഖ്യമന്ത്രി . ബി.ജെ പി നിയമസഭാകക്ഷി ഫഡ്നാവിസിനെ മുഖ്യ മന്ത്രിയായി തെരെഞ്ഞെടു ത്തു. സത്യപ്രതിജ്ഞ നാളെ വൈകുന്നേരം 5 ന്...

സംഭല്‍ സന്ദർശനത്തിനിടെ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും തടഞ്ഞു

സംഭല്‍ സന്ദർശനത്തിനിടെ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും തടഞ്ഞു. ഗാസിപൂർ അതിർത്തിയില്‍ വച്ചാണ് കോണ്‍ഗ്രസ് സംഘത്തെ തടഞ്ഞത്. സംഭാലില്‍ നിരോധനാജ്ഞ നിലവിലിരിക്കെ, ജില്ലയിലേക്കുള്ള യാത്രാമധ്യേ...

മാസപ്പടി കേസ് :ദില്ലി ഹൈക്കോടതി അന്തിമവാതം ഇന്ന് കേൾക്കും

പിണറായി വിജയന്റെ മകൾ വീണയുടെ എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടിക്കേസിലെ എസ്എഫ്ഐഒ അന്വേഷണത്തിനെതിരായ സിഎംആർഎൽ ഹര്‍ജിയിൽ ദില്ലി ഹൈക്കോടതി ഇന്ന് അന്തിമവാദം കേൾക്കും. ഹർജിയിൽ...

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള എം പിമാരുടെ സംഘം ഇന്ന് സംഭല്‍ സന്ദർശിക്കും

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള എം പിമാരുടെ സംഘം ഇന്ന് ഉത്തർ പ്രദേശിലെ സംഭല്‍ സന്ദർശിക്കും. വയനാട് എം പി പ്രിയങ്കാ...