വോട്ടെണ്ണല്‍ ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നു

വയനാട് ലോക്സഭാ മണ്ഡലത്തിന്റെ വോട്ടെണ്ണല്‍ ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നതായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ ഡോ രേണുരാജ്.

മുട്ടില്‍ ഡബ്ലു.എം.ഒ കോളേജില്‍ ജൂണ്‍ നാലിന് രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും.

ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേര്‍ത്ത രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെയും   ഇലക്ഷന്‍  ഏജന്റുമാരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.

പോസ്റ്റല്‍ ബാലറ്റുകളായിരിക്കും ആദ്യം എണ്ണുക.

ഇതിനായി 24 ടേബിളുകള്‍ സജ്ജമാക്കും.

റിട്ടേണിങ് ഓഫീസറായ ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണ് പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുക.

സര്‍വ്വീസ് വോട്ടുകള്‍ (ഇടിപിബിഎസ്) സ്‌കാന്‍ ചെയ്യുന്നതിന് പത്ത് ടേബിളുകള്‍ സജ്ജമാക്കും.

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ വോട്ട് എണ്ണുന്നതിന് ഓരോ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാരുടെ കീഴിലും 24 ടേബിളുകള്‍ ഒരുക്കും.

സ്ഥാനാര്‍ഥിക്ക് ഓരോ ടേബിളുകളിലേക്കും ഓരോ ഏജന്റുമാരെ നിയോഗിക്കാം.

സ്ഥാനാര്‍ഥികള്‍, ഇലക്ഷന്‍ ഏജന്റ്, സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന കൗണ്ടിങ് ഏജന്റുമാര്‍ എന്നിവര്‍ക്കാണ് കൗണ്ടിങ് ഹാളില്‍ പ്രവേശിക്കാന്‍ കഴിയു.

കൗണ്ടിങ് ഹാളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല.

കൗണ്ടിങ് ആരംഭിച്ചു കഴിഞ്ഞാല്‍ ഏജന്റുമാരെ പുറത്ത് പോകാന്‍ അനുവദിക്കുന്നതല്ല.

എല്ലാവര്‍ക്കും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

യോഗത്തില്‍ അസിസ്റ്റന്റ് കലക്ടര്‍ എസ് ഗൗതം രാജ,് രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യാഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.  

Leave a Reply

spot_img

Related articles

തൃശ്ശൂരിലെ ഡീല്‍ പാലക്കാടും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കെ മുരളീധരൻ

തൃശ്ശൂരില്‍ പൂരം കലക്കിയ ബി.ജെ.പിയുടെയും സി.പി.എമ്മിൻ്റെയും ഡീല്‍ പാലക്കാടും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. അതാണ് സരിന് സി.പി.എം. ചിഹ്നം കൊടുക്കാത്തതെന്നും ആളുകള്‍ക്ക്...

സരിൻ പോയത് കൊണ്ട് കോണ്‍ഗ്രസിന് ഒരു നഷ്ടവുമില്ല ;കെ.സുധാകരൻ

സരിൻ പോയത് കൊണ്ട് കോണ്‍ഗ്രസിന് ഒരു പ്രാണി പോയ നഷ്ടം പോലുമുണ്ടാകില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. സരിന്റെ സ്ഥാനാർഥിത്വം പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വെല്ലുവിളിയാകുമോ...

ബിജെപിയുടെ സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്; പാലക്കാട് സി കൃഷ്ണകുമാർ തന്നെ എന്ന് സൂചന

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പാർട്ടി ജനറല്‍ സെക്രട്ടറിയും ലോക്സഭ തിരഞ്ഞെടുപ്പില്‍ പാലക്കാട് നിന്നുള്ള സ്ഥാനാർത്ഥിയുമായിരുന്ന സി കൃഷ്ണകുമാർ മത്സര രംഗത്ത് എത്തുമെന്നാണ് ഒടുവിലത്തെ വിവരം. സംസ്ഥാന...

23 ന് പ്രിയങ്ക ഗാന്ധി വയനാട്ടില്‍; പത്തുദിവസം മണ്ഡലത്തില്‍ പര്യടനം

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി ഈ മാസം 23 ന് പത്രിക സമര്‍പ്പിക്കും.23 മുതല്‍ പത്ത് ദിവസം മണ്ഡലത്തില്‍ പര്യടനം...