തൊടുപുഴ കുടുംബ കോടതി പുതിയ കെട്ടിടം

തൊടുപുഴ കുടുംബ കോടതി പുതിയ കെട്ടിടത്തിന്റെ ഉദഘാടനം കേരള ഹൈക്കോടതി ചീഫ്‌ ജസ്സിസ്സ്‌ ആഷിഷ്‌ ജിതേന്ദ്ര ദേശായി നിർവഹിച്ചു.

മൊബൈല്‍ ഇ-സേവകേന്ദ്ര പദ്ധതിയുടെ ഉദ്ഘാടനം ഹൈക്കോടതി ജഡ്ജി  എ. മുഹമ്മദ്‌ മുസ്താഖ്  നിർവഹിച്ചു.

തൊടുപുഴയിൽ 2005 ല്‍ കുടുംബകോടതി ആരംഭിച്ചതു മുതല്‍ തൊടുപുഴ മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തനം.

തുടർന്ന്  2021 സെപ്തംബർ  മൂന്നിന് ജലവിഭവ വകുപ്പ്‌ മന്ത്രി  റോഷി അഗസ്ത്യന്റെ സാന്നിധ്യത്തില്‍ കേരളാ ഹൈക്കോടതി ജഡ്ജി സുനില്‍ തോമസാണ് പുതിയ കെട്ടിടത്തിന്  തറക്കല്ലിട്ടത്.

6.5 കോടി രൂപ ചെലവിലാണ് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്  കോടതി സമുച്ചയം നിർമ്മിച്ചിട്ടുള്ളത്.

പുതിയ കെട്ടിടത്തില്‍ സ്ത്രീകള്‍ക്കായുള്ള വിശ്രമ മുറി, കഷികള്‍ക്കായുള്ള വിശാലമായ കാത്തിരിപ്പ്‌ കേന്ദ്രം , കുട്ടികള്‍ക്കായുള്ള വിശ്രമ മുറി, ‘Case .Flow Management System’ ന്‌ മാത്രമായുള്ള മുറി, കാത്തിരിപ്പ്‌ കേന്ദ്രം , കൗണ്‍സിലേഴ്സ്‌ മുറി, വനിതാ പോലീസുകാര്‍ക്കുള്ള മുറി, വിശാലമായ റെക്കാര്‍ഡ്‌ റും, ഡിജിറ്റൈസേഷന്‍ റും, സെര്‍വര്‍ Qo, ഡൈനിംഗ്‌ റും,  കോണ്‍ഫറന്‍സ്‌ ഹാള്‍ , വിശാലമായ പാര്‍ക്കിംഗ്‌ സൗകര്യം ഡ്രൈവര്‍മാര്‍ക്കുള്ള മുറി, ഭിന്നശേഷിക്കാര്‍ക്ക്‌ റാമ്പ്‌ സാകര്യം, വീഡിയോ കോണ്‍ഫറന്‍സ്‌ Qo, മീഡിയേഷന്‍ റും, ആധുനിക സാകര്യങ്ങളോട്‌ കൂടിയ ഓഫീസ്‌ മുറികള്‍ എന്നിവയാണ്‌ ക്രമീകരിച്ചിട്ടുള്ളത്‌.

Leave a Reply

spot_img

Related articles

കുവൈത്തില്‍ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

തിങ്കളാഴ്ച ഉച്ചയോടെ അദാൻ പ്രദേശത്തെ ഒരു വീട്ടിലാണ് തീപിടിത്തം ഉണ്ടായത്വിവരം ലഭിച്ചതിനെ തുടർന്ന് അല്‍-ഖുറൈൻ, അല്‍-ബൈറഖ് കേന്ദ്രങ്ങളില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങള്‍ എത്തിയാണ്...

അതിതീവ്രമഴ, അതീവ ശ്രദ്ധ വേണമെന്ന് കെ.എസ്.ഇ.ബി

തീവ്രമഴ സാധ്യത പ്രവചിച്ചിരിക്കുന്നതിനാല്‍ വൈദ്യുതി അപകടങ്ങളില്‍‍- പ്പെടാതിരിക്കാന്‍ പൊതുജനങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. മരക്കൊമ്പുകള്‍ വീണോ മറ്റോ വൈദ്യുതിക്കമ്പികള്‍ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 36 വര്‍ഷം കഠിനതടവ്

താമരക്കുളം കൊട്ടക്കാശ്ശേരി ചിറമൂല വടക്കേതില്‍ അനൂപി( 24 ) നെ യാണ് അതിവേഗ പ്രത്യേക കോടതി ജഡ്ജ് ടി. മഞ്ജിത്ത് ഇന്ത്യന്‍ ശിക്ഷാനിയമവും പോക്സോ...

ഐപിഎസ് ഓഫീസറായി ആദ്യമായി ചാർജെടുക്കാനുള്ള യാത്രയ്ക്കിടെ 26 കാരനായ ഉദ്യോഗസ്ഥന് വാഹനാപകടത്തിൽ ദാരുണാന്ത്യം

2023 ഐപിഎസ് ബാച്ചിലെ കർണാടക കേഡർ ഉദ്യോഗസ്ഥനായ ഹർഷ് ബർദൻ ആണ് വാഹനാപകടത്തിൽ മരിച്ചത്. ഞായറാഴ്ച വൈകിട്ട് കർണാടകയിലെ ഹാസനിൽ വച്ചാണ് അപകടം ഉണ്ടായത്.അടുത്തിടെയാണ്...