താൻ ക്യാൻസർ രോഗത്തെ പോലും അതിജീവിച്ചത് മൂത്രം കുടിച്ചാണെന്ന് നടൻ കൊല്ലം തുളസി.
എന്ത് രോഗത്തിനും മൂത്രം കുടിച്ചാല്‍ മതിയെന്നും ആശുപത്രി കയറിയിറങ്ങേണ്ട ആവശ്യമില്ലെന്നും കൊല്ലം തുളസി പറഞ്ഞു.
യൂറിൻ തെറാപ്പി സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദഹം.
മനുഷ്യമൂത്രത്തിന്റെ ഔഷധഗുണങ്ങളും ശാസ്ത്രീയതയും ചർച്ച ചെയ്യുന്നതിനായാണ് സമ്മേളനം നടന്നത്.
”എല്ലാ വൈദ്യശാസ്ത്രവും പരാജയപ്പെടുമ്ബോഴാണ് നമ്മള്‍ മറ്റുവഴികള്‍ നോക്കുന്നത്.
എനിക്ക് ക്യാൻസർ പിടിപെട്ടപ്പോള്‍ അതിനെ അതിജീവിക്കാൻ പല വഴികളും തേടി.
ഒടുവിലാണ് യൂറിൻ തെറാപ്പിയെപ്പറ്റി അറിഞ്ഞത്.
അതിലൂടെയാണ് രോഗത്തെ അതിജീവിച്ചതും.
ഇപ്പോള്‍ എനിക്ക് 75 വയസ്സുണ്ട്.
ഇനിയൊരു 25 വർഷം കൂടി ജീവിക്കണമെന്നാണ് തന്റെ ആഗ്രഹം.”-
കൊല്ലം തുളസി പറഞ്ഞു.
എന്ത് അസുഖത്തിനും എനിക്ക് രക്ഷകനായി മൂത്രമുണ്ട്.
ഇതിന് വലിയ ആശുപത്രിയില്‍ പോവുകയോ ഡോക്‌ടറെ കാണുകയോ, മെഡിക്കല്‍ സ്റ്റോറില്‍ പോവുകയോ ഒന്നും വേണ്ട, മറിച്ച് മൂത്രം കുടിച്ചാല്‍ മതി.
പലരും പല അസുഖത്തിനും മൂത്രം കുടിക്കാറുണ്ടെങ്കിലും പുറത്ത് പറയാൻ മടിക്കുകയാണ്.” – കൊല്ലം തുളസി കൂട്ടിച്ചേർത്തു.