നാളെ ഡ്രൈവര്‍മാര്‍ക്ക് സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ്

പത്തനംതിട്ട റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍ പ്രവേശനോത്സവത്തോട് അനുബന്ധിച്ച് കോഴഞ്ചേരി താലൂക്കിലെ സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്കും അറ്റന്‍ഡര്‍മാര്‍ക്കുമുള്ള റോഡ് സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് ഇലന്തൂർ ഈസ്റ്റ് ഭവന്‍സ് വിദ്യാമന്ദിര്‍ സ്‌കൂളില്‍ നാളെ (29) രാവിലെ 9.30 മുതല്‍ ഉച്ചവരെ നടത്തും.  

രജിസ്‌ട്രേഷന്‍ രാവിലെ ഏഴു മുതല്‍ ആരംഭിക്കും.

ഡ്രൈവര്‍മാര്‍ ഡ്രൈവിംഗ് ലൈസന്‍സും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും കൊണ്ടുവരണം.
പത്തനംതിട്ട ആര്‍ടിഒ എച്ച്. അന്‍സാരി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി  സിവില്‍ ജഡ്ജും സെക്രട്ടറിയുമായ ബീനാഗോപാല്‍ ക്ലാസ്സുകള്‍ ഉദ്ഘാടനം ചെയ്യും.  

ജില്ലാ പോലീസ് മേധാവി വി. അജിത്ത്  മുഖ്യപ്രഭാഷണം നടത്തും.

മോട്ടോര്‍ വാഹന വകുപ്പ്, ആരോഗ്യവകുപ്പ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് എന്നിവയുടെ നേതൃത്വത്തില്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നടത്തും.

എല്ലാ വിദ്യാഭ്യാസ സ്ഥാപന മേധാവികളും സ്‌കൂള്‍ ബസ് സര്‍വീസില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ ജീവനക്കാരെയും ക്ലാസ്സില്‍ പങ്കെടുപ്പിക്കണം.

ക്ലാസില്‍ പങ്കെടുക്കാത്ത ഡ്രൈവര്‍മാരെ സ്‌കൂള്‍ വാഹനം ഓടിക്കാന്‍ അനുവദിക്കുന്നതല്ല എന്ന് ആര്‍ടിഒ അറിയിച്ചു.  

Leave a Reply

spot_img

Related articles

വന്ദേഭാരത് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു

എഞ്ചിൻ തകരാർ മൂന്നര മണിക്കൂറോളം ഷൊർണ്ണൂരിൽ പിടിച്ചിട്ട വന്ദേഭാരത് പുതിയ എഞ്ചിൻ ഘടിപ്പിച്ച് തിരുവനന്തപുരത്തേക്ക് യാത്രയായി

ഭാര്യ വീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു

ഭാര്യ വീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു. ആറാട്ടുപുഴ പെരുമ്പള്ളി പുത്തന്‍പറമ്പില്‍ നടരാജന്റെ മകന്‍ വിഷ്ണുവാണ് (34) മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു...

നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലംമാറ്റം; പുതിയ നിയമനം പത്തനംതിട്ട കളക്ടറേറ്റിൽ സീനിയർ സൂപ്രണ്ടായി

കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലംമാറ്റം.കോന്നി തഹസില്‍ദാര്‍ സ്ഥാനത്തുനിന്നു മാറ്റിയാണ് പത്തനംതിട്ട കളക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് തസ്തികയിലേക്ക് നിയമിക്കാൻ സര്‍ക്കാര്‍...

ബാഗ് കീറി പണം മോഷണം നടത്തിയ പ്രതികൾ അറസ്റ്റിൽ

എരുമേലിയിൽ വച്ച് അയ്യപ്പഭക്തന്റെ ഷോൾഡർ ബാഗ് കീറി പണം മോഷണം നടത്തിയ കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ്...