ഇണങ്ങിയ വരയാടുകള്‍ ഇരവികുളം പ്രത്യേകത

വിദ്യാര്‍ഥികള്‍ക്ക് പുതിയ അറിവും അനുഭവങ്ങളും പകര്‍ന്നു നല്‍കിയ ഹരിതകേരളം മിഷന്‍ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവത്തിന് സമാപനം.

ലോക ജൈവവൈവിധ്യ ദിനചാരണത്തോടനുബന്ധിച്ചു അടിമാലി നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാന കേന്ദ്രത്തില്‍ നടന്ന ത്രിദിന ക്യാമ്പില്‍ 14 ജില്ലകളില്‍ നിന്നുള്ള 59 വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

ഇടുക്കി ജില്ലയിലെ അടിമാലി, മൂന്നാര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പഠനോത്സവം സംഘടിപ്പിച്ചത്.

പശ്ചിമഘട്ടത്തിന്റെ ജൈവവൈവിധ്യ സമൃദ്ധിയുടെ അടയാളമായ വരയാടുകളെ നേരിട്ട് കണ്ടത് വിദ്യാര്‍ഥികള്‍ക്ക് വേറിട്ട അനുഭവമായി.

മനുഷ്യനോട് ഇണങ്ങിയ വരയാടുകള്‍ ഇരവികുളത്തിന്റെ മാത്രം പ്രത്യേകതയായത് കൊണ്ട് തന്നെ അവയോടൊപ്പം ചിത്രങ്ങള്‍ എടുത്തും മഞ്ഞും തണുപ്പ് ഒക്കെ മറികടന്ന് പ്രകൃതിക്ക് ഒപ്പം നടന്നു കയറുകയായിരുന്നു വിദ്യാര്‍ഥികള്‍.

ഇരവികുളത്തിന്റെ ഏറ്റവും പ്രധാന സവിശേഷതയായ വരയാടുകള്‍ക്ക് അപ്പുറം നീലക്കുറിഞ്ഞി, അവിടെയുള്ള അപൂര്‍വ ഇനം സസ്യങ്ങള്‍, ചിത്രശലഭങ്ങള്‍, പക്ഷികള്‍ തുടങ്ങിയവയെല്ലാം വിദ്യാര്‍ഥികള്‍ പരിസ്ഥിതി ഗവേഷകര്‍ക്കൊപ്പം നിരീക്ഷിക്കുകയും സംശയനിവാരണം നടത്തുകയും ചെയ്തു.

പക്ഷികളെ അടുത്ത് നിരീക്ഷിക്കുന്നതിനും കൂടുതല്‍ അറിയുന്നതിനും വിദ്യാര്‍ഥികളുമായി മൂന്നാര്‍ ലച്ച്മി എസ്റ്റേറ്റ് സന്ദര്‍ശനം നടത്തി.

കാടിനോട് ചേര്‍ന്നുള്ള യാത്രയില്‍ പക്ഷികളെ കൂടാതെ ശലഭങ്ങളും വിവിധ ഇനം സസ്യ വൈവിധ്യങ്ങളെയും പരിചയപ്പെടാന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞു.

Leave a Reply

spot_img

Related articles

നവ തൊഴിൽ സാധ്യതകൾക്കനുസരിച്ച് ഐടിഐകളിൽ പുതിയ ട്രേഡുകൾ ആരംഭിക്കും: മന്ത്രി ശിവൻകുട്ടി

പുതിയ കാലത്തെ തൊഴിൽസാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് നമ്മുടെ വിദ്യാർത്ഥികളെ സജ്ജമാക്കേണ്ടതുണ്ടെന്ന് തൊഴിൽവകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇതിനായി ഐ ടി ഐ കളിൽ പുതിയ ട്രേഡുകൾ...

പ്ലസ്ടൂ കഴിഞ്ഞവര്‍ക്ക് ജർമ്മനിയില്‍ സ്റ്റൈപ്പന്റോടെ നഴ്സിങ് പഠനം

പ്ലസ്ടൂ കഴിഞ്ഞവര്‍ക്ക് ജർമ്മനിയില്‍ സ്റ്റൈപ്പന്റോടെ നഴ്സിങ് പഠനം.നോര്‍ക്ക ട്രിപ്പിള്‍വിന്‍ ട്രെയിനി പ്രോഗ്രാമിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. പ്ലസ്ടു വിനുശേഷം ജര്‍മ്മനിയില്‍ സൗജന്യവും സ്റ്റൈപ്പന്റോടെയുമുളള നഴ്സിങ് പഠനത്തിനും തുടര്‍ന്ന്...

പോലീസ് സ്മൃതിദിനം ആചരിച്ചു

ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ വീരചരമം പ്രാപിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രം ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. എല്ലാ വര്‍ഷവും ഒക്ടോബര്‍ 21 നാണ് രാജ്യവ്യാപകമായി പോലീസ് സ്മൃതിദിനം ആചരിക്കുന്നത്. തിരുവനന്തപുരത്ത്...

പി.പി ദിവ്യയുടെ മുൻകൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 24ലേക്ക് മാറ്റി

എ ഡി എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് നീക്കം  ഒഴിവാക്കാനായി പ്രതിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസി‍ഡന്‍റ് പിപി...