കോട്ടയം പാമ്പാടി ആലാംമ്പള്ളി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഞായറാഴ്ച അതിവിശിഷ്ട ധന്വന്തര ഹോമം നടക്കും.
പാമ്പാടിയിൽ ആദ്യമായാണ് മഹാധന്വന്തര ഹോമം നടക്കുന്നത്.
ഗുരുവായൂർ മുൻ മേൽശാന്തിയും, പ്രമുഖ ആയുർവേദ ഡോക്ടറും സാമവേദ പണ്ഡിതനുമായ ഡോ. ശിവകരൻ നമ്പൂതിരി ഹോമത്തിന് പ്രധാന കാർമികത്വം വഹിക്കും.
ഞായറാഴ്ച രാവിലെ 7 മണിക്ക് ആരംഭിക്കുന്ന ഹോമം 11 മണിയോടെ സമാപിക്കും.
തുടർന്ന് ഹോമ ശിഷ്ട നെയ് വിതരണവും, ഔഷധ കഞ്ഞി വിതരണവും നടക്കും.