തിളപ്പിച്ചാറിയ വെള്ളം മാത്രം കുട്ടികൾക്ക് നൽകുക

സ്‌കൂൾ തുറക്കുന്ന സമയത്ത് കുട്ടികളുടെ ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധവേണമെന്ന് കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ പറഞ്ഞു.

വീടിന്റെ സുരക്ഷിതത്വത്തിൽനിന്നു തിങ്ങി നിറഞ്ഞ ബസുകളിലും ക്ലാസ് മുറികളും എത്തുന്ന കുട്ടികൾക്ക് പകർച്ചവ്യാധികൾ പകരാതിരിക്കാൻ സ്‌കൂൾ അധികൃതരും മാതാപിതാക്കളും കൂടുതൽ ശ്രദ്ധിക്കണം.

പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി പൊലീസ്, എക്‌സൈസ് എന്നിവയുടെ സഹകരണത്തോടെ ആരോഗ്യവകുപ്പ് സ്‌കൂൾ പരിസരങ്ങളിൽ പരിശോധന നടത്തും.

സ്‌കൂളിൽ പോകുമ്പോൾ തിളപ്പിച്ചാറിയ വെള്ളം മാത്രം കുട്ടികൾ കുടിക്കുന്നുവെന്ന് ഉറപ്പാക്കണം.

-തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും മൂടേണ്ടതുണ്ട്.

കുട്ടികൾക്ക് എല്ലാ ദിവസവും വൃത്തിയുള്ള തൂവാല കൊടുത്തയയ്ക്കാൻ മറക്കരുത്.

പനിയോ ജലദോഷമോ ബാധിച്ച കുട്ടികളെ യാതൊരു കാരണവശാലും സ്‌കൂളിൽ അയയ്ക്കരുത്.

കുട്ടിക്ക് വിദഗ്ധ ചികിത്സയും ആവശ്യത്തിന് വിശ്രമവും പാനീയങ്ങളും നൽകണം.

തുറന്നുവച്ചതും പഴകിയതുമായ ഭക്ഷണ സാധനങ്ങൾ കുട്ടികൾക്കു കഴിക്കാൻ നൽകരുത്.

പുറമെ നിന്ന് കുട്ടികൾ ഭക്ഷണസാധങ്ങൾ വാങ്ങിക്കഴിക്കുന്നത് നിരുത്സാഹപ്പെടുത്തണം.

ഭക്ഷണം കഴിക്കുന്നതിനു മുൻപും ശുചിമുറി ഉപയോഗിച്ചതിന് ശേഷവും നിർബന്ധമായും സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകണം.

ജൂൺ 5, 12, 19 തീയതികളിൽ സ്‌കൂളിൽ നടക്കുന്ന ശുചീകരണ-കൊതുകുനിവാരണ പ്രവർത്തങ്ങളിൽ സജീവമായി പങ്കെടുക്കുക.

വീടുകളിൽ കൊതുക് വളരുന്നതരത്തിൽ ഒരിടത്തും ശുദ്ധ ജലം കെട്ടിനിൽക്കുന്നില്ലെന്ന് എന്നുറപ്പാക്കണം.

സ്‌കൂൾ കഴിഞ്ഞു വന്നാൽ നിർബന്ധമായും കൈയും മുഖവും കാലുകളും കഴുകിയശേഷം മാത്രം വീട്ടിൽ പ്രവേശിപ്പിക്കണം.

അഞ്ച്, പത്ത് വയസുകളിൽ സ്വീകരിക്കേണ്ട പ്രതിരോധ കുത്തിവയ്പ്പുകൾ കുട്ടികൾക്കു കൃത്യമായി നൽകണം.

കുട്ടികൾ ആറു മുതൽ എട്ടു വരെ മണിക്കൂർ ഉറക്കവും 45 മിനിറ്റ് വ്യായാമവും ശീലിപ്പിക്കണം.

Leave a Reply

spot_img

Related articles

വനംവകുപ്പിനെ ജനസൗഹൃദമാക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

മനുഷ്യന്‍, വനം, മൃഗം മൂന്നുഘടകങ്ങളെയും ജനപങ്കാളിത്തത്തോടെ സംരക്ഷിച്ചുകൊണ്ടുള്ള ജനസൗഹൃദ വകുപ്പായി വനംവകുപ്പിനെ മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് വനംവകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍...

നടപ്പാതയിലെ പരസ്യ ബോർഡുകൾ: പരാതികൾ പരിഹരിക്കാൻ സ്ഥിരം സമിതി രൂപീകരിക്കണം; മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും നിരവധി ഉത്തരവുകൾ നൽകിയിട്ടുണ്ടെങ്കിലും കാഴ്ച പരിമിതിയുള്ളവരെ പോലും ബുദ്ധിമുട്ടിക്കുന്ന തരത്തിൽ നടപ്പാതകളിൽ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി പരസ്യബോർഡുകൾ സ്ഥാപിക്കുന്ന...

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്; മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...