പാലക്കാട് ആണ്ടിമഠം – കടുക്കാംകുന്നം റോഡിലെ പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി ബി.എം ആന്‍ഡ് ബി.സി പ്രവൃത്തികള്‍ ചെയ്യുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു.
നാളെ (ജൂണ്‍ മൂന്ന്) മുതല്‍ 10 ദിവസത്തേക്കാണ് നിരോധനം.
ഒലവക്കോട് നിന്നും മലമ്പുഴയിലേക്കും തിരിച്ചും പോകുന്ന വാഹനങ്ങള്‍ പാലക്കാട് – മലമ്പുഴ 100 ഫീറ്റ് റോഡിലൂടെ പോകേണ്ടതാണെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.