ഉന്നത വിജയം നേടിയവര്‍ക്ക് വിദ്യാഭ്യാസ അവാര്‍‍ഡ് നല്‍കുന്നു

എസ്.എസ്.എല്‍.സി, പ്ലസ്ടു/ തത്തുല്യ പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്/ എ വണ്‍ നേടിയ മദ്രസ്സാധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് മെറിറ്റ് അവാർഡ് നല്‍കുന്നു. 

ക്ഷേമനിധിയിൽ അംഗത്വമെടുത്ത് കുടിശ്ശികയില്ലാതെ രണ്ടു വര്‍ഷം പൂർത്തിയാക്കിയ അംഗങ്ങൾക്ക് അപേക്ഷിക്കാം.

അപേക്ഷാ ഫോറവും കൂടുതൽ വിവരങ്ങളും www.kmtboard.in എന്ന വെബ്‍സൈറ്റില്‍ ലഭിക്കും.

പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം ജൂലൈ 15- നകം ചീഫ് എക്സ‌ിക്യൂട്ടീവ് ഓഫീസർ, കേരള മദ്രസ്സാധ്യാപക ക്ഷേമനിധി ഓഫീസ്, കെ.യു.ആർ.ഡി.എഫ്.സി ബില്‍ഡിങ്, രണ്ടാം നില, ചക്കോരത്ത്കുളം, വെസ്റ്റ്ഹിൽ പി.ഒ, കോഴിക്കോട് 673005 എന്ന വിലാസത്തിൽ സമർപ്പിക്കണം. ഫോൺ 0495 2966577, 9188230577.

എസ്.എസ്.എല്‍.സി, പ്ലസ്ടു/ തത്തുല്യ പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്/ എ വണ്‍ നേടിയ, മത്സ്യഫെഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള മത്സ്യതൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങളില്‍ അംഗങ്ങളായ മത്സ്യ തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡ് നല്‍കുന്നു.

സഹിതം ജൂണ്‍ ഏഴിന് മുമ്പ് അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ മത്സ്യഫെഡ് ക്ലസ്റ്റര്‍ ഓഫീസുകളിലും ജില്ലാ ഓഫീസിലും ലഭിക്കും. ഫോണ്‍: 9526 041 231.

Leave a Reply

spot_img

Related articles

വെള്ളറടയിൽ കണ്ടത് കരടി തന്നെയെന്ന് സ്ഥിരീകരണം

രണ്ട് ദിവസം മുൻപാണ് വെള്ളറട പഞ്ചായത്തില്‍ കരടിയെ കണ്ടതായി ടാപ്പിംഗ് തൊഴിലാളികള്‍ അറിയിച്ചത്.തുടർന്ന് നാട്ടുകാര്‍ ഭീതിയിലായിരുന്നു. വിവരം ശരിവയ്ക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ കിട്ടിയിട്ടുള്ളത്. ആനപ്പാറയിലെ പെട്രോൾ പമ്പിന്...

എന്റെ ഭൂമി സംയോജിത പോർട്ടൽ മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

രാജ്യത്തെ ആദ്യ സമഗ്ര ഭൂവിവര ഡിജിറ്റൽ സംവിധാനം എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്' എന്ന ദൗത്യപ്രഖ്യാപനത്തിന്റെ ഭാഗമായി കേരള സർക്കാർ ആരംഭിച്ച എന്റെ ഭൂമി...

മൃഗശാലയിൽ കരപ്പക്ഷികളുടെ വാസസ്ഥലത്തിന്റേയും ക്വാറന്റൈൻ സ്റ്റേഷന്റേയും ഉദ്ഘാടനം നാളെ

സർക്കാരിന്റെ നാലാം നൂറുദിന പരിപാടികളുടെ ഭാഗമായി മൃഗശാലയിൽ നിർമ്മാണം പൂർത്തീകരിച്ച കരപ്പക്ഷികളുടെ വാസസ്ഥലത്തിന്റേയും ക്വാറന്റൈൻ സ്റ്റേഷന്റേയും ഉദ്ഘാടനം  ഒക്ടോബർ 23 ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ...

മേയര്‍ ആര്യാ രാജേന്ദ്രനെതിരെ ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജി കോടതി പരിഗണിക്കും

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെതിരെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജി തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. മേയര്‍ക്കെതിരായ പരാതി കോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നാണ് ഹര്‍ജിയിലെ...