മരത്തിൽ നിന്ന് വീഴുമ്പോൾ കരടിയെ പിടികൂടി

സംഭവം യു എസിലെ പെനിസിൽവാനിയയിലാണ്. ഒരു കറുത്ത കരടി വനത്തിൽ നിന്ന് ജനവാസമേഖലയിലെത്തി കറങ്ങി നടന്നു.

ലക്ഷ്യമില്ലാതെ നടന്നു നടന്ന് കരടി അവസാനം ഒരു മരത്തിൽ കയറിപ്പറ്റി.

പെൻസിൽവാനിയയിലെ ഹാരിസ്ബർഗിനടുത്തുള്ള ക്യാമ്പ് ഹില്ലിലെ ഒരു മരത്തിലാണ് കരടി കയറിയിരുന്നത്.

പിന്നെ ഒട്ടും വൈകിയില്ല.

കരടിയെ സുരക്ഷിതമായി പിടികൂടാൻ വന്യജീവി ഉദ്യോഗസ്ഥരും എമർജൻസി റെസ്ക്യൂ ടീമും പൊതുജന സുരക്ഷ പാലിച്ചുകൊണ്ട് ചേർന്ന് പ്രവർത്തിച്ചു.

അടുത്തുള്ള സ്കൂളിലെ വിദ്യാർത്ഥികളോടും ജീവനക്കാരോടും പുറത്തേക്കിറങ്ങരുതെന്ന് നിർദ്ദേശിച്ചു.

ഒരു ട്രാൻക്വിലൈസർ ഷോട്ട് നൽകാൻ വേണ്ടി അഗ്നിശമനസേനയും രക്ഷാപ്രവർത്തകരും ഒരു ഗോവണി വാഹനം ഉപയോഗിച്ച് മൃഗത്തിൻ്റെ അടുത്തേക്ക് നീങ്ങി.

അങ്ങനെ മയക്കുവെടി നൽകുന്ന ദൌത്യം വിജയകരമായി പൂർത്തിയാക്കി.

നിരവധി വന്യജീവി ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരും അഗ്നിശമന സേനാംഗങ്ങളും ചേർന്ന് വലിയ നീല ടാർപോളിൻ കവർ ഉയർത്തിപ്പിടിച്ച് കാത്തുനിന്നു.

മയങ്ങിപ്പോയ കരടി ആറു മീറ്റർ ഉയരത്തിൽ നിന്നും ഈ ടാർപോളിനിലേക്ക് സുരക്ഷിതമായി വീണു.

കരടിക്കൂട്ടിലേക്ക് മാറ്റുന്നതിന് മുമ്പ് കരടിക്ക് വീണ്ടും മയക്കുമരുന്ന് കുത്തിവെച്ചു.

Leave a Reply

spot_img

Related articles

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ...

ഇസ്രയേലിന് നേരെ കനത്ത മിസൈല്‍ ആക്രമണം നടത്തി ഇറാൻ

ടെല്‍ അവീവില്‍ വെടിവയ്‌പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. നിരവധി പേർ ആക്രമണത്തില്‍ മരിച്ചതായാണ് സൂചന. തെക്കൻ ലെബനനില്‍ ഇസ്രയേല്‍ അതിർത്തിയോട് ചേർന്ന നിരവധി ഗ്രാമങ്ങളില്‍ തിങ്കളാഴ്ച അർദ്ധരാത്രി...

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി

ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ആക്രമണത്തില്‍ 700 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്....

ലെബനന്‍ സ്ഫോടനം; പേജര്‍ വിതരണം ചെയ്ത മലയാളിയുടെ കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം

ലെബനന്‍ സ്ഫോടനത്തിന് പേജര്‍ വിതരണം ചെയ്ത കമ്പനിയുമായി മലയാളിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ദുരൂഹത ഉള്ളതായി റിപ്പോർട്ട്. നോര്‍വേ പൗരത്വമുള്ള മാനന്തവാടി സ്വദേശി റിന്‍സന്‍ ജോസിന്‍റെ...