ഡൽഹിയിലെ ഈസ്റ്റ് ഓഫ് കൈലാഷിൽ സ്ഥിതി ചെയ്യുന്ന സിസ്റ്റം മാക്സ് പെറ്റ്സ് കെയർ ഹോസ്പിറ്റൽ മൃഗങ്ങളെ ചികിത്സിക്കുന്ന ആശുപത്രികളിൽ ഒന്നാം സ്ഥാനത്താണ്. ഇന്ത്യയിൽ ഇതുവരെ ഒരു ആശുപത്രിയിലും ചെയ്യാത്ത അത്ഭുതമാണ് നായയെ ചികിത്സിച്ച ഈ ആശുപത്രിയിലെ ഡോക്ടർ ചെയ്തത്.
കാർഡിയോളജിസ്റ്റ് ഡോ. ഭാനു ദേവ് ശർമ്മയാണ് ശസ്ത്രക്രിയ നടത്തിയത്. 16 വർഷമായി മൃഗങ്ങളെ ചികിത്സിക്കുന്ന ഡോക്ടറാണ് താൻ എന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ നിന്നുള്ള ജൂലിയറ്റ് എന്ന നായയാണ് ശസ്ത്രക്രിയയ്ക്ക് വിധേയമായതെന്നും കഴിഞ്ഞ രണ്ട് വർഷമായി അത് മിട്രൽ വാൽവ് രോഗത്താൽ ബുദ്ധിമുട്ടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മിട്രൽ വാൽവ് ആന്തരിക മാറ്റങ്ങൾ സംഭവിക്കുമ്പോൾ ആണ് മൃഗങ്ങളിൽ ഈ അവസ്ഥ ആരംഭിക്കുന്നത്. അതിനെ തുടർന്നാണ് ഹൃദയത്തിൻ്റെ ഇടതുഭാഗത്ത് തടസ്സങ്ങൾ ഉണ്ടാകുന്നത്. എന്നാൽ ഈ ശസ്ത്രക്രിയയ്ക്ക് ശേഷം ഹൃദയത്തിനുള്ളിലെ രക്തചംക്രമണം വീണ്ടും പുനഃസ്ഥാപിക്കപ്പെടും. ഈ രോഗം കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ ഹൃദയസ്തംഭനത്തിന് വരെയുള്ള സാധ്യതയുണ്ട്. ഇതുമൂലം നായ്ക്കൾക്ക് ജീവൻ തന്നെ നഷ്ടപ്പെടുന്നു. ചെറിയ ഇനം നായ്ക്കളിലാണ് ഇത്തരത്തിലുള്ള രോഗം പിടിപെടുന്നത്.
ഇത്തരം രോഗങ്ങൾക്ക് മരുന്നും ഡയാലിസിസും മാത്രമാണ് പരിഹാരം. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഈ ശസ്ത്രക്രിയയെക്കുറിച്ചുള്ള ആദ്യത്തെ ഗവേഷണം ചൈനയിലെ ഷാങ്ഹായിലെ ഒരു പരിശീലന കേന്ദ്രത്തിൽ നടത്തി. ഇതിനുശേഷം, ഈ ശസ്ത്രക്രിയ ആദ്യമായി 2 വർഷം മുമ്പ് യുഎസിലെ കോളറാഡോ യൂണിവേഴ്സിറ്റിയിലാണ് നടന്നത്.