വല്ലാര്‍പാടത്ത് വന്‍ അരിക്കടത്ത്

കൊച്ചി വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിലൂടെ വന്‍ അരിക്കടത്ത്.

മൂന്ന് കണ്ടെയിനറുകളിലായി കടത്തിയ ഒരു കോടി രൂപയുടെ അരിയാണ് പിടിച്ചെടുത്തത്.

കസ്റ്റംസ് ഇന്റലിജന്‍സാണ് അരിക്കടത്ത് പിടിച്ചത്.

ഉപ്പ് എന്ന വ്യാജേനെയായിരുന്നു വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ വഴി അരി കടത്തിയത്.

കയറ്റുമതിക്ക് നിരോധനമുള്ള അരിയാണ് കടത്താന്‍ ശ്രമിച്ചത്.

യുകെയിലേക്കായിരുന്നു അരി കടത്താനിരുന്നത്.

തമിഴ്‌നാട്ടിലെ ഒരു സ്ഥാപനത്തിന്റേതാണ് പിടികൂടിയ കണ്ടെയ്‌നറുകള്‍.

ഒരു മാസത്തിനിടെ മാത്രം പത്തോളം കണ്ടെയ്‌നര്‍ അരിയാണ് ഇവിടെ നിന്നും പിടിച്ചെടുത്തത്.

മൂന്ന് കോടിയോളം രൂപയുടെ അരി നേരത്തെ കസ്റ്റംസ് പിടിച്ചിരുന്നു.

Leave a Reply

spot_img

Related articles

ജമ്മു കശ്മീർ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി

ജമ്മു കശ്മീർ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി.ആറ് തൊഴിലാളികളും ഒരു ഡോക്ടറുമാണ് കൊല്ലപ്പെട്ടത്. തുരങ്ക നിർമ്മാണത്തിനെത്തിയ തൊഴിലാളികള്‍ക്ക് നേരെയാണ് ഭീകരാക്രമണമുണ്ടായത്. സോനാമാർഗ് മേഖലയില്‍ കഴിഞ്ഞ ദിവസമായിരുന്നു...

വർക്കല പോലീസ് സ്റ്റേഷന് സമീപം യുവാവ് രക്തം വാർന്ന് മരിച്ചു

വർക്കല പോലീസ് സ്റ്റേഷന് സമീപം യുവാവ് രക്തം വാർന്ന് മരിച്ച നിലയിൽ. വെട്ടൂർ സ്വദേശി ബിജുവാണ് മരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. ബിജുവിന്റെ തലക്ക് അടിയേറ്റ പാടുണ്ട്. തലപൊട്ടി രക്തം...

എലത്തൂരിൽ കാറില്‍ നിന്ന് 25 ലക്ഷം കവര്‍ന്ന കേസില്‍ വഴിത്തിരിവ്

കോഴിക്കോട് എലത്തൂർ കാട്ടില്‍പ്പീടികയില്‍ എടിഎമ്മില്‍ നിറക്കാൻ കൊണ്ടുപോയ 25 ലക്ഷം രൂപ കവർന്നെന്ന പരാതിയില്‍ വമ്പൻ ട്വിസ്റ്റ്. തുടക്കത്തില്‍ തന്നെ പരാതി സംബന്ധിച്ച്‌ സംശയങ്ങളുണ്ടായിരുന്ന പൊലീസ്,...

ആലുവയിൽ പെൺവാണിഭ സംഘം പിടിയിൽ

ആലുവയിൽ വൻ പെൺവാണിഭ സംഘം പിടിയിൽ. 7 സ്ത്രീകളും അഞ്ച് പുരുഷന്മാരും അടക്കം 12 പേരെയാണ് ആലുവ ദേശീയപാത ബൈപ്പാസിന് അരികിലെ ഹോട്ടലിൽ നിന്നും...