സുഷുമ്ന നാഡിയിലെ വലിയ മുഴ മാർ സ്ലീവാ മെഡിസിറ്റിയിൽ നീക്കം ചെയ്തു

യുവതിയുടെ കഴുത്തിനുള്ളിൽ സുഷുമ്ന നാഡിയെ ബാധിച്ച വലിയ മുഴ പാല മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ 4 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിൽ നീക്കം ചെയ്തു. അതിരമ്പുഴ സ്വദേശിനിയായ 46 വയസുകാരിയുടെ കഴുത്തിലാണ് അപൂർവ്വമായി വലിയ മുഴ കണ്ടെത്തിയത്.

ശക്തമായ കൈവേദനയും, കൈയ്യിൽ ബലക്കുറവും അനുഭവപ്പെട്ടതിനെ തുടർന്നാണ് യുവതി ചികിത്സ തേടിയത്. തുടർന്നു നടത്തിയ വിശദമായ പരിശോധനയിലാണ് സ്പൈനൽ കോഡിനെ ഞെരുക്കുന്ന വിധത്തിൽ മുഴ വളരുന്നത് കണ്ടത്.

8 സെന്റിമീറ്ററിധികം വലുപ്പമുള്ള മുഴയാണ് വളർന്നു വന്നിരുന്നത്. സുഷുമ്ന നാഡിയിൽ ഇത്തരത്തിൽ ഉണ്ടാകുന്ന അപൂർവ്വ മുഴകൾ കൈകാലുകൾക്ക് തളർച്ചയും വേദനയും ഉണ്ടാക്കുന്നതാണ്.

ന്യൂറോസർജറി ആൻഡ് സ്പൈൻ സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.സരീഷ് കുമാർ എം.കെയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ശസ്ത്രക്രിയയിലൂടെ മുഴ പൂർണമായും നീക്കം ചെയ്തത്.

അനസ്ത്യേഷ്യോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.എബി ജോണും ശസ്ത്രക്രിയയിൽ പങ്കെടുത്തു. വേദനനയും, ബലക്കുറവും മാറി ആരോഗ്യത്തോടെ നടക്കാൻ തുടങ്ങിയ യുവതി സുഖം പ്രാപിച്ചു വീട്ടിലേക്ക് മടങ്ങി.

Leave a Reply

spot_img

Related articles

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു.68 വയസായിരിന്നു . അസുഖബാധിതനായി ചികിത്സയിലിരിക്കെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. കേരള കലാമണ്ഡലം സെക്രട്ടറി, സാഹിത്യ...

സൗദി MoH ല്‍ സ്റ്റാഫ്നഴ്സ് ; നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്നഴ്സ് (പുരുഷന്‍, മുസ്ലീം) ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. മുസ്ലീം വിഭാഗത്തില്‍പെട്ട (പുരുഷന്‍) ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. ബി.എം.ടി, കാർഡിയാക്,...

ഇന്ന് ജൂനിയർ ഡോക്ട‌ർമാരുടെ നിരാഹാര സമരം

കേരള മെഡിക്കൽ പിജി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്നു രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സംസ്ഥാനത്തെ ജൂനിയർ ഡോക്ടർമാർ നിരാഹാര സമരം നടത്തും. ബംഗാളിലെ...

തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 75കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.ചെള്ള് പനിക്ക് സമാനമായ ബാക്ടീരിയൽ രോഗം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത് അപൂർവമായാണ്. രോഗി...