800 കോടി മരങ്ങൾ, നിങ്ങൾക്കും പങ്കാളിയാകാം

പത്താം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ ആനന്ദ് ഗോയൽ സ്വന്തമായി ഐടി കമ്പനി തുടങ്ങി. കമ്പ്യൂട്ടറിനോടും സോഫ്റ്റ് വെയറിനോടും ഉണ്ടായിരുന്ന അതിയായ കമ്പമാണ് ഇതിനു കാരണമായത്. ഇന്ന് ആഫ്രിക്ക പോലെയുള്ള രാജ്യങ്ങളിൽ പടർന്നു പന്തലിച്ച വലിയ ഒരു കമ്പനിയാണിത്.

ആനന്ദ് പറയുന്നത് ‘ലോകത്തിൻ്റെ മൊത്തം ജനസംഖ്യ 800 കോടി കവിഞ്ഞു. അതിനാൽ 800 കോടി മരങ്ങൾ നടുക എന്നതാണ് എൻ്റെ ജീവിതാഭിലാഷം. ലോകത്തിലെ ഓരോരുത്തരും അവരവരുടെ പേരിൽ ഒരു വൃക്ഷമെങ്കിലും നടണമെന്ന് ഞാൻ ആഹ്വാനം ചെയ്യുന്നു.’

ഒരിക്കൽ ഫോണിലൂടെ നടത്തിയ സെർച്ചിലൂടെ ഒരു കാര്യം ആനന്ദിന് ബോധ്യപ്പെട്ടു. ഓരോ വർഷവും 60 ലക്ഷം മെട്രിക് ടൺ കാർബൺ ഐടി മേഖലയിൽ നിന്ന് പുറത്തേക്ക് ബഹിർഗമിക്കുന്നുണ്ട്. ഇത് പരിസ്ഥിതിക്ക് ഗുരുതരമായ പ്രത്യാഘ്യാതങ്ങൾ സൃഷ്ടിക്കുന്ന ഒരു സ്ഥിതി വിശേഷമാണ്.

ഇക്കാര്യങ്ങൾ മനസിലാക്കിയതോടെയാണ് ആനന്ദ് മരം നട്ട് അന്തരീക്ഷത്തെ ശുദ്ധീകരിക്കുന്ന പ്രക്രിയക്ക് ആരംഭം കുറിച്ചത്.

അങ്ങനെ ട്രീവാർഡ്സ് എന്നൊരു ആപ്പ് ഉണ്ടാക്കി. ഈ ആപ്പിൽ എല്ലാ വലിയ ഷോപ്പിംഗ് പ്ലാറ്റ് ഫോമുകളും കാണാൻ കഴിയും. നിങ്ങൾ ചെയ്യേണ്ട കാര്യം ഈ ആപ്പിലൂടെ ഡ്രസോ മൊബൈലോ വീട്ടുസാധനങ്ങളോ എന്തു വേണമെങ്കിലും വാങ്ങാം. വാങ്ങുന്നതനുസരിച്ച് പോയിൻ്റുകൾ ചേർക്കപ്പെടും. ആയിരം പോയിൻ്റായാൽ നിങ്ങളുടെ പേരിൽ ഒരു മരം നടും.മരത്തിൻ്റെ ഫോട്ടോയും ലഭിക്കും. എവിടെയാണോ നട്ടത് അതിൻ്റെ ജിപിഎസ് ലൊക്കേഷനും കിട്ടും. എപ്പോൾ വേണമെങ്കിലും മരം ട്രാക്ക് ചെയ്യാം.

2023 ഒക്ടോബറിലാണ് ആപ്പ് തുടങ്ങിയത്. ഇതു വരെ പലരുടെയും പേരുകളിൽ 2 ലക്ഷം മരങ്ങൾ നട്ടു കഴിഞ്ഞു. ഇൻ്റർനെറ്റിൽ ഒരു ലൈക്കോ കമൻ്റോ മെസേജോ ചെയ്യുമ്പോൾ ഒരു മില്ലിഗ്രാം കാർബൺ പുറത്തേക്ക് പ്രവഹിക്കും. അതുകൊണ്ട് ഇതെല്ലാം നിർത്തണമെന്നല്ല ആനന്ദിൻ്റെ പക്ഷം. പരിഹാരം ചെയ്യണം. 800 കോടി മരങ്ങൾ നടാൻ 15 വർഷമെങ്കിലും എടുക്കുമെന്ന് ആനന്ദ് കരുതുന്നു.

Leave a Reply

spot_img

Related articles

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ...

ഇസ്രയേലിന് നേരെ കനത്ത മിസൈല്‍ ആക്രമണം നടത്തി ഇറാൻ

ടെല്‍ അവീവില്‍ വെടിവയ്‌പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. നിരവധി പേർ ആക്രമണത്തില്‍ മരിച്ചതായാണ് സൂചന. തെക്കൻ ലെബനനില്‍ ഇസ്രയേല്‍ അതിർത്തിയോട് ചേർന്ന നിരവധി ഗ്രാമങ്ങളില്‍ തിങ്കളാഴ്ച അർദ്ധരാത്രി...

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി

ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ആക്രമണത്തില്‍ 700 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്....

ലെബനന്‍ സ്ഫോടനം; പേജര്‍ വിതരണം ചെയ്ത മലയാളിയുടെ കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം

ലെബനന്‍ സ്ഫോടനത്തിന് പേജര്‍ വിതരണം ചെയ്ത കമ്പനിയുമായി മലയാളിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ദുരൂഹത ഉള്ളതായി റിപ്പോർട്ട്. നോര്‍വേ പൗരത്വമുള്ള മാനന്തവാടി സ്വദേശി റിന്‍സന്‍ ജോസിന്‍റെ...