ഇംഗ്ലീഷ് ഇഡിയംസ് അറിയാം-4

Butter someone up എന്ന പ്രയോഗത്തിൻ്റെ അർത്ഥം പറയാം.

ഒരാളുടെ ശ്രദ്ധ ആകർഷിക്കുന്നതിനു വേണ്ടി അയാളെ അമിതമായി പുകഴ്ത്തുന്നതിനും പ്രശംസിക്കുന്നതിനും വേണ്ടി ഉപയോഗിക്കുന്ന ഒരു പ്രയോഗമാണ് ഇത്.

നമ്മുടെ നാടൻ ഭാഷയിൽ സോപ്പിടുക എന്ന് പറയാം.

പണ്ടുകാലത്ത് ഒക്കെ ഇന്ത്യയിൽ ബട്ടർ (വെണ്ണ) ധാരാളമായി ഉപയോഗിച്ചിരുന്നു. ഭഗവാൻ്റെ വിഗ്രഹങ്ങളിൽ വെണ്ണ ചാർത്തുന്നത് അന്നും ഇന്നും ഒരു ആചാരമായി കണ്ടുവരുന്നു.

ഇത് ടാങ് രാജവംശത്തിൻ്റെ കാലഘട്ടത്തിൽ (618-907) ടിബറ്റിൽ ഉണ്ടായിരുന്ന ഒരു പാരമ്പര്യം കൂടിയാണ്.

അവർ വിഗ്രഹങ്ങൾ വെണ്ണയിൽ നിർമ്മിച്ചിരുന്നു. ഇത് പുതുവർഷം പിറക്കുന്ന സമയത്താണ് അവർ ചെയ്തിരുന്നത്. ഇതിലൂടെ വർഷം മുഴുവൻ സമാധാനവും സന്തോഷവും വരുമെന്ന് അവർ വിശ്വസിച്ചു.

1) He is always trying to butter up his boss.

This means the person is always trying to impress his boss.

അദ്ദേഹം എപ്പോഴും തൻ്റെ മേലുദ്യോഗസ്ഥനെ പ്രീതിപ്പെടുത്തുവാൻ ശ്രമിച്ചിരുന്നു.

2)Lucy tried to butter her mother by cleaning the house before she asked to go out.

This means in order to get consent from her mother for going out, she (Lucy) convinced her by cleaning the house.

ലൂസി അവളുടെ അമ്മയെ സ്വാധീനിക്കുന്നതിനായി തനിക്ക് പുറത്തു പോകാനുള്ള അനുവാദം ലഭിക്കുന്നതിനായി വീട് വൃത്തിയാക്കി കൊടുത്തു.

Leave a Reply

spot_img

Related articles

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ...

ഇസ്രയേലിന് നേരെ കനത്ത മിസൈല്‍ ആക്രമണം നടത്തി ഇറാൻ

ടെല്‍ അവീവില്‍ വെടിവയ്‌പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. നിരവധി പേർ ആക്രമണത്തില്‍ മരിച്ചതായാണ് സൂചന. തെക്കൻ ലെബനനില്‍ ഇസ്രയേല്‍ അതിർത്തിയോട് ചേർന്ന നിരവധി ഗ്രാമങ്ങളില്‍ തിങ്കളാഴ്ച അർദ്ധരാത്രി...

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി

ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ആക്രമണത്തില്‍ 700 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്....

ലെബനന്‍ സ്ഫോടനം; പേജര്‍ വിതരണം ചെയ്ത മലയാളിയുടെ കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം

ലെബനന്‍ സ്ഫോടനത്തിന് പേജര്‍ വിതരണം ചെയ്ത കമ്പനിയുമായി മലയാളിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ദുരൂഹത ഉള്ളതായി റിപ്പോർട്ട്. നോര്‍വേ പൗരത്വമുള്ള മാനന്തവാടി സ്വദേശി റിന്‍സന്‍ ജോസിന്‍റെ...