ബോവ കൺസ്ട്രക്റ്റർ, കോമൺ ബോവ എന്നീ പേരുകളിൽ അറിയപ്പെടുന്ന പാമ്പ് വലിപ്പമുള്ളതും എന്നാൽ വിഷമില്ലാത്തതുമാണ്. നീളം ഏകദേശം 75 സെ.മീ.
ബിബിസിയുടെ റിപ്പോർട്ട് അനുസരിച്ച് ഇംഗ്ലണ്ടിലെ പോർട്സ് മൌത്ത് കോളേജിൽ വളർത്തുന്ന റൊണാൾഡോ എന്ന പാമ്പ് 14 കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. പാമ്പിൻ്റെ കെയർ ടേക്കർ ഇത്രയും നാൾ വിചാരിച്ചത് റൊണാൾഡോ ആൺപാമ്പാണെന്നായിരുന്നു. കഴിഞ്ഞ 9 വർഷമായി പാമ്പ് ഈ കോളേജിലുണ്ട്. ഇണ ചേർന്നിട്ടുമില്ല. ഒറ്റയ്ക്കാണ് വസിക്കുന്നത്.
പാർതെനോജെനെസിസ്എന്ന പ്രക്രിയയിലൂടെയാണ് ഇണ ചേരാതെ കുഞ്ഞുങ്ങളുണ്ടാകുന്നത്. ബോവ പാമ്പുകൾക്ക് ഈ കഴിവുണ്ടത്രേ. പക്ഷെ ഇത് അപൂർവ്വ സംഭവമാണ്. ഇതിനു മുമ്പ് അമേരിക്കയിലെ ഒരു മത്സ്യത്തിനും ഇണ ചേരാതെ കുഞ്ഞുങ്ങളുണ്ടായി. ബ്രസീലിലെ റെയിൻബോ എന്ന ബോവ പാമ്പ് മൂന്നു പ്രാവശ്യം ഇതു പോലെ പ്രസവിച്ചു.