മഹാരാഷ്ട്രയിലെ അകോല ഗ്രാമത്തിലെ വലിയ പാടങ്ങൾ ഉഴുതു മറിക്കുന്നത് ട്രാക്റ്ററിൻ്റെ സഹായത്തോടെയാണ്. അവിടെ ഒരിടത്ത് ഒരു പാടത്ത് ഒരു ട്രാക്റ്റർ ആളില്ലാതെ നിലമുഴുന്നതു കാണാം.
ഇവിടെ ആദ്യമായാണ് പ്രവർത്തിപ്പിക്കാൻ ഡ്രൈവറില്ലാതെ ട്രാക്റ്റർ ഒറ്റയ്ക്ക് നിലമുഴുന്നത്. പുതിയ ടെക്നോളജി കാർഷികമേഖലയെ മാറ്റി മറിക്കുന്ന കാഴ്ചയാണിത്. അകോലയിലെ രാജു വരോകർ ആണ് സോയാബീൻ കൃഷി ചെയ്യുന്ന നിലം ഡ്രൈവറില്ലാത്ത ട്രാക്റ്റർ ഉപയോഗിച്ച് ‘ജിപിഎസ് കണക്റ്റ്’ സോഫ്റ്റ് വെയറിൻ്റെ സഹായത്തോടെ ഉഴുതു മറിക്കുന്നത്.
ഇത് ജെർമൻ ടെക്നോളജിയാണ്. മഹാരാഷ്ട്രയിൽ ആദ്യമായാണ് ഇത് ഉപയോഗിക്കുന്നതെന്ന് വരോകർ കുടുംബം പറഞ്ഞു. ഇതൊരു ‘ഓട്ടോ പൈലറ്റ് സോയിങ് ടെക്നിക്’ ആണ്. ഇതിന് ഡ്രൈവർ വേണ്ട. RTK ഇക്വിപ് മെൻ്റ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. 4 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെയാണ് വില.