ജീവിക്കാൻ കഴിയാത്ത വിധം ഭൂമി ചുട്ടുപഴുക്കുകയാണോ?

ഭൂമിയിലെ കാലാവസ്ഥാ വ്യതിയാനം ഒരു നിർണായക പ്രശ്നമാണ്. ഈ വർഷം പല രാജ്യങ്ങളിലും ഉണ്ടായ തീവ്രമായ ചൂട് തരംഗങ്ങൾ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്നാൽ ആളുകൾക്ക് ജീവിക്കാൻ കഴിയാത്ത വിധം അതി തീവ്രമായ ചൂട് ഉണ്ടായാലും ആളുകൾക്ക് അതിനെയൊക്കെ അതിജീവിക്കാൻ കഴിയുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. കാരണം മനുഷ്യൻ്റെ ശരീരഘടന തന്നെയാണ്. മനുഷ്യൻ വിയർക്കുകയും അത് ബാഷ്പീകരിക്കപ്പെടുകയും ചെയ്യും. എന്നാൽ ഇത് ഒരു പരിധി വരെ മാത്രമേയുള്ളൂ എന്ന് യുഎസ് ശാസ്ത്രജ്ഞൻ ഫോർട്ട് കോളിൻസ് അഭിപ്രായപ്പെടുന്നു.

മിഡിൽ ഈസ്റ്റിലെ ഇന്ത്യ, പാക്കിസ്ഥാൻ പോലെയുള്ള രാജ്യങ്ങളാണ് അതി തീവ്ര ഉഷ്ണതരംഗങ്ങളെ അഭിമുഖീകരിക്കുന്നത്. മനുഷ്യശരീരത്തിന് താങ്ങാൻ കഴിയുന്നതിനുമപ്പുറം ഉണ്ടാകുന്ന ചൂടാണെങ്കിൽ വിയർപ്പിലൂടെ തണുപ്പിക്കാൻ ശരീരം പാടുപെടും. ഇത് ഹീറ്റ് സ്ട്രോക്കിലേക്കും മരണത്തിലേക്കും നയിച്ചേക്കാം.

ശാസ്ത്രജ്ഞർ ഈ അപകടസാധ്യതയെക്കുറിച്ച് നന്നായി മനസ്സിലാക്കാൻ വെറ്റ് ബൾബ് തെർമോമീറ്റർ ഉപയോഗിക്കുന്നു. വെറ്റ് ബൾബ് തെർമോമീറ്റർ ഉപയോഗിക്കുന്നത് താപ തരംഗങ്ങളുടെ അപകടസാധ്യത നന്നായി വിലയിരുത്താൻ സഹായിക്കും. നനഞ്ഞ തുണിയിൽ വായു ഊതുമ്പോൾ വെള്ളം ബാഷ്പീകരിക്കാൻ സഹായിക്കുന്ന ഉപകരണമാണ് വെറ്റ് ബൾബ് തെർമോമീറ്റർ.

ഈ ഉപകരണത്തിൻ്റെ താപനില 35 ഡിഗ്രി സെൽഷ്യസിൽ കൂടുതലാണെങ്കിൽ മനുഷ്യ ശരീരത്തിന് വേണ്ടത്ര ചൂട് പുറത്തുവിടാൻ കഴിയില്ല.

2023-ലെ കടുത്ത ഉഷ്ണതരംഗത്തിൻ്റെ സമയത്ത് താഴ്ന്ന മിസിസിപ്പി താഴ്‌വരയിൽ നനഞ്ഞ ബൾബിൻ്റെ താപനില വളരെ ഉയർന്നതായിരുന്നു. പക്ഷെ ഗുരുതരമായ അളവിലേക്ക് എത്തിയില്ല.

2024 മെയ് മാസത്തിൽ ഇന്ത്യയിലെ ഡൽഹിയിൽ കൂടുതൽ ദിവസങ്ങളിലും വായുവിൻ്റെ താപനില 49° സെൽഷ്യസിനു മുകളിലായിരുന്നു. നനഞ്ഞ ബൾബിൻ്റെ ഉയർന്ന പരിധിയിലേക്ക് താപനില എത്തി. അതിൻ്റെ ഫലമായി നിരവധി ആളുകൾ മരിച്ചു.

ഇപ്പോൾ നമ്മൾ അനുഭവിക്കുന്ന മാരകമായ കാലാവസ്ഥ ഫോസിൽ ഇന്ധനങ്ങൾ കത്തിയതിൻ്റെയും മരങ്ങൾ കുറയുന്നതിൻ്റെയും ആഗോളതാപനത്തിൻ്റെയും ലക്ഷണങ്ങളാണ്. ഒരു ഡിഗ്രി വരെ താപനില കൂടിയാലും മനുഷ്യൻ്റെ നില അപകടത്തിലെത്തുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്.

ഹരിതഗൃഹ വാതക ബഹിർഗമനം കുറയ്ക്കാനും മാറുന്ന കാലാവസ്ഥയുമായി പൊരുത്തപ്പെടുന്നതിനുമുള്ള പരിഹാരങ്ങൾക്കായി ശാസ്ത്രജ്ഞർ ഗവേഷണത്തിലാണ്. ഇപ്പോഴത്തെ സ്ഥിതിഗതി അനുസരിച്ച് ജീവിക്കാൻ പറ്റാത്ത വിധം ഭൂമി ചുട്ടുപഴുത്തിട്ടില്ല. എന്നാൽ ചില പ്രദേശങ്ങൾ ഈ രീതിയിലേക്ക് മാറാനുള്ള സാധ്യതയുമുണ്ട്.

അങ്ങനെ വന്നാൽ ആളുകൾക്ക് പല സ്ഥലങ്ങളും ഉപേക്ഷിച്ച് പുതിയ സ്ഥലങ്ങളിലേക്ക് ചേക്കേറേണ്ടതായി വരും. ഭൂമിയുടെ ആരോഗ്യം അഥവാ മനുഷ്യർക്ക് ജീവിക്കാനുതകുന്ന അവസ്ഥ കൈവരിക്കാൻ കഴിയുമോ എന്നു പറയാൻ കഴിയാത്ത സങ്കീർണ സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നത്.

Leave a Reply

spot_img

Related articles

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ...

ഇസ്രയേലിന് നേരെ കനത്ത മിസൈല്‍ ആക്രമണം നടത്തി ഇറാൻ

ടെല്‍ അവീവില്‍ വെടിവയ്‌പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. നിരവധി പേർ ആക്രമണത്തില്‍ മരിച്ചതായാണ് സൂചന. തെക്കൻ ലെബനനില്‍ ഇസ്രയേല്‍ അതിർത്തിയോട് ചേർന്ന നിരവധി ഗ്രാമങ്ങളില്‍ തിങ്കളാഴ്ച അർദ്ധരാത്രി...

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി

ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ആക്രമണത്തില്‍ 700 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്....

ലെബനന്‍ സ്ഫോടനം; പേജര്‍ വിതരണം ചെയ്ത മലയാളിയുടെ കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം

ലെബനന്‍ സ്ഫോടനത്തിന് പേജര്‍ വിതരണം ചെയ്ത കമ്പനിയുമായി മലയാളിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ദുരൂഹത ഉള്ളതായി റിപ്പോർട്ട്. നോര്‍വേ പൗരത്വമുള്ള മാനന്തവാടി സ്വദേശി റിന്‍സന്‍ ജോസിന്‍റെ...