സാൻ ഡീഗോ മൃഗശാലയിൽ ടെയ്പ്പീർ ജനിച്ചു

കാലിഫോർണിയയിലെ മൃഗശാലയാണ് സാൻ ഡീഗോ. അമേരിക്കയിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന മൃഗശാലയാണിത്. 100 ഏക്കറോളം വിസ്തൃതിയുണ്ട്. ഇവിടെ വംശനാശഭീഷണി നേരിടുന്ന 3700-ഓളം മൃഗങ്ങളുണ്ട്.

ടെയ്പ്പീർ (Tapir) എന്ന മൃഗവും വംശനാശഭീഷണി നേരിടുന്നവയുടെ പട്ടികയിലുണ്ട്. ഇവിടെ ബൈർഡ് ടെയ്പ്പീർ എന്ന ഇനം ടെയ്പ്പീർ ഒരു കുഞ്ഞിന് ജന്മം നൽകിയതാണ് ഇവിടത്തെ പുതിയ വാർത്ത. അമ്മ ടെയ്പ്പീറിന്റെ പേര് ലൂണ.

മൃഗശാല പുറത്തുവിട്ട വീഡിയോയിൽ ജനിച്ച പെൺ ടെയ്പ്പീറിനെയും അമ്മ ടെയ്പ്പീറിനെയും കാണാം. ജൂൺ 3-നായിരുന്നു ടെയ്പ്പീറിന്റെ ജനനം. ടെയ്പ്പീർ കുഞ്ഞിന് പേരിട്ടിട്ടില്ല. ആനകളുടെ താവളത്തിലാണ് ടെയ്പ്പീർ കുഞ്ഞ് ഇപ്പോൾ ഓടിക്കളിക്കുന്നത്. കുഞ്ഞു ടെയ്പ്പീറിന്റെ ശരീരത്തിൽ ബ്രൌൺനിറത്തിൽ വരകളുണ്ട്. അമ്മ ടെയ്പ്പീറിന് കറുത്ത നിറമാണ്. കുഞ്ഞിൻ്റെ നിറവും ക്രമേണ അമ്മയുടെ നിറമായി മാറും.

പൊതുവെ ടെയ്പ്പീർ കുഞ്ഞുങ്ങള്‍ നടക്കുന്നതു കണ്ടാല്‍ തണ്ണീര്‍മത്തന്‍ ഉരുണ്ടുനടക്കുന്നതു പോലെ തോന്നും. തടിച്ച ശരീരവും ചെറിയ വാലും തലയോട്ടിയിലേക്ക് കുഴിഞ്ഞിരിക്കുന്ന കണ്ണുകളും ടെയ്പ്പീറുകളുടെ പ്രത്യേകതകളാണ്. ടെയ്പ്പീറിന്റെ മൂക്കും മേല്‍ച്ചുണ്ടും ചേര്‍ന്ന് കണ്ടാല്‍ തുമ്പിക്കൈ പോലെ തോന്നിക്കും. ഒരു ദിവസം ടെയ്പ്പീറുകൾക്ക് ഏതാണ്ട് 35 കിലോഗ്രാം ആഹാരം ആവശ്യമുണ്ട്.

35 ദശലക്ഷം വർഷങ്ങൾക്ക് മുമ്പുള്ള അസ്ഥികളുടെ ഘടനയോട് സാമ്യമുള്ള ചുരുക്കം ചില ജീവികളിൽ ഒന്നാണ് ടെയ്പ്പീറുകൾ. പഴയ കാല ടെയ്പ്പീറുകളോടുള്ള സമാനത കാരണം ടെയ്പ്പീറുകളെ ജീവനുള്ള ഫോസിൽ എന്നു വിളിക്കുന്നു.

Leave a Reply

spot_img

Related articles

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ...

ഇസ്രയേലിന് നേരെ കനത്ത മിസൈല്‍ ആക്രമണം നടത്തി ഇറാൻ

ടെല്‍ അവീവില്‍ വെടിവയ്‌പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. നിരവധി പേർ ആക്രമണത്തില്‍ മരിച്ചതായാണ് സൂചന. തെക്കൻ ലെബനനില്‍ ഇസ്രയേല്‍ അതിർത്തിയോട് ചേർന്ന നിരവധി ഗ്രാമങ്ങളില്‍ തിങ്കളാഴ്ച അർദ്ധരാത്രി...

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി

ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ആക്രമണത്തില്‍ 700 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്....

ലെബനന്‍ സ്ഫോടനം; പേജര്‍ വിതരണം ചെയ്ത മലയാളിയുടെ കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം

ലെബനന്‍ സ്ഫോടനത്തിന് പേജര്‍ വിതരണം ചെയ്ത കമ്പനിയുമായി മലയാളിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ദുരൂഹത ഉള്ളതായി റിപ്പോർട്ട്. നോര്‍വേ പൗരത്വമുള്ള മാനന്തവാടി സ്വദേശി റിന്‍സന്‍ ജോസിന്‍റെ...