ലണ്ടനിൽ ഊരു ചുറ്റി സൈനിക കുതിരകൾ

കഴിഞ്ഞ ദിവസം മൂന്നു മിലിട്ടറി കുതിരകളാണ് ലണ്ടനിൽ പുറത്തേക്ക് റോഡിലൂടെ ഓടിയത്. ഹൌസ് ഹോൾഡ് കാവൽറി മൌണ്ടഡ് റെജിമെൻ്റിൽ ആറു കുതിരകൾ പങ്കെടുക്കുകയായിരുന്നു. അവടെ നിയന്ത്രിക്കാൻ അഞ്ചു സൈനികരുണ്ടായിരുന്നു. പെട്ടെന്ന് ഒരു കുതിര ലണ്ടൻ ബസിൻ്റെ ശബ്ദമോ മറ്റോ കേട്ട് പരിഭ്രാന്തനായി. തുടർന്ന് രണ്ടു കുതിരകൾ പുറത്തിരുന്ന സൈനികരെ താഴെയിട്ടു.

മൂന്നു കുതിരകളും കൂടി റോഡിലേക്കിറങ്ങി. ഒരു ടാക്സിക്കാരൻ എടുത്ത വീഡിയോയിൽ ഒരു കുതിര കാറിൻ്റെ ബോണറ്റിൽ വന്നിടിക്കുന്നതു കാണാം. ഒരു കുതിരയെ വൈകാതെ പിടികൂടി തിരിച്ചു കൊണ്ടുവന്നു. എന്നാൽ മറ്റു രണ്ടു കുതിരകൾ ബഹുദൂരം ചുറ്റിനടന്നു. അതിനു ശേഷമാണ് നിയന്ത്രണത്തിലാക്കാൻ കഴിഞ്ഞത്.

കഴിഞ്ഞ മൂന്നു മാസത്തിനിടയിൽ ഇത് രണ്ടാം തവണയാണ് സൈനിക കുതിരകൾ ഇറങ്ങി ഓടിയത്. എന്നാൽ ഇപ്രാവശ്യം ഓടിയ കുതിരകളല്ല കഴിഞ്ഞ പ്രാവശ്യം ഓടിയത്. ഇപ്രാവശ്യം ഒരു കുതിരക്ക് നിസാര പരിക്ക് പറ്റി. സൈനികർക്ക് പരിക്കൊന്നും പറ്റിയില്ല.

കഴിഞ്ഞ പ്രാവശ്യം പ്ലാസ്റ്റിക് ടണലിലൂടെ അവശിഷ്ടങ്ങൾ താഴേക്ക് പതിച്ചതിനെ തുടർന്നായിരുന്നു കുതിരകൾ പരിഭ്രാന്തരായത്. അന്ന് അഞ്ചു കുതിരകളാണ് റോഡിലൂടെ ഓടി ഡബിൾഡക്കർ ബസിൻ്റെയും മറ്റു വാഹനങ്ങളുടെയും നേരെ ചാടിയത്. അവയ്ക്ക് പരിക്കും പറ്റിയിരുന്നു. റോഡിലെ ആളുകൾക്കും പരിക്ക് പറ്റി. ഒരു പത്തു മിനിറ്റു കൊണ്ടാണ് ഈ സംഭവങ്ങളുണ്ടായത്. പരിക്ക് പറ്റിയ മൂന്നു കുതിരകൾ സുഖം പ്രാപിച്ചു. രണ്ടെണ്ണം ചികിത്സയിലാണ്.

Leave a Reply

spot_img

Related articles

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ...

ഇസ്രയേലിന് നേരെ കനത്ത മിസൈല്‍ ആക്രമണം നടത്തി ഇറാൻ

ടെല്‍ അവീവില്‍ വെടിവയ്‌പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. നിരവധി പേർ ആക്രമണത്തില്‍ മരിച്ചതായാണ് സൂചന. തെക്കൻ ലെബനനില്‍ ഇസ്രയേല്‍ അതിർത്തിയോട് ചേർന്ന നിരവധി ഗ്രാമങ്ങളില്‍ തിങ്കളാഴ്ച അർദ്ധരാത്രി...

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി

ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ആക്രമണത്തില്‍ 700 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്....

ലെബനന്‍ സ്ഫോടനം; പേജര്‍ വിതരണം ചെയ്ത മലയാളിയുടെ കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം

ലെബനന്‍ സ്ഫോടനത്തിന് പേജര്‍ വിതരണം ചെയ്ത കമ്പനിയുമായി മലയാളിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ദുരൂഹത ഉള്ളതായി റിപ്പോർട്ട്. നോര്‍വേ പൗരത്വമുള്ള മാനന്തവാടി സ്വദേശി റിന്‍സന്‍ ജോസിന്‍റെ...