അംബ്രല്ലാ എന്ന കുട

തണല്‍ അല്ലെങ്കില്‍ നിഴല്‍ എന്നര്‍ത്ഥമുള്ള ലാറ്റിന്‍ വാക്കായ ‘അംബ്ര’യില്‍ നിന്നുമാണ് അംബ്രല്ലാ എന്ന ഇംഗ്ലീഷ് വാക്കുണ്ടായത്. കുടയുടെ ഉത്ഭവത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചുമുള്ള പഠനമാണ് ബ്രോല്ലിയോളജി. കുടയ്ക്ക് അമേരിക്കക്കാര്‍ പറഞ്ഞിരുന്നത് ബമ്പര്‍ഷൂട്ട് എന്നാണ്. ബ്രിട്ടനിലും ഓസ്ട്രേലിയയിലും കുടയെ ബ്രോളി എന്ന് വിളിച്ചിരുന്നു.

കുടയെക്കുറിച്ചുള്ള ഒരു ലണ്ടന്‍ ജോക്ക് ഇതാ :

കുട മോഷണം പോകുന്നത് തടയാന്‍ ഒരു മാന്യന്‍ ഒരു സൂത്രം കണ്ടുപിടിച്ചു. കടയിലേക്ക് കയറുന്നതിന് മുമ്പ് കുട പുറത്തുവെച്ചു. എന്നിട്ട് ഒരു കുറിപ്പും കുടയില്‍ വെച്ചു. കുറിപ്പ് ഇങ്ങനെയായിരുന്നു : ‘ഈ കുട ഇംഗ്ലണ്ടിലെ ബോക്സിംഗ് ചാമ്പ്യന്‍റേതാണ്. അദ്ദേഹം ഉടനെതന്നെ തിരിച്ചുവരും.’

കുറിപ്പ് വായിച്ചിട്ടും കുട മോഷ്ടിക്കാതിരിക്കാന്‍ കള്ളന് കഴിഞ്ഞില്ല. മാന്യദ്ദേഹം സാധനം വാങ്ങി തിരിച്ചുവന്നപ്പോള്‍ കുട കാണാനില്ല. പകരം ഒരു കുറിപ്പ് ഉണ്ടായിരുന്നു : ‘ഈ കുട എടുത്തുകൊണ്ടുപോയത് ഇംഗ്ലണ്ടിലെ ഓട്ടക്കാരന്‍ ചാമ്പ്യനാണ്. അദ്ദേഹം ഒരിക്കലും തിരിച്ചുവരില്ല.’ എങ്ങനെയുണ്ട് കൊള്ളാമോ?

Leave a Reply

spot_img

Related articles

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ...

ഇസ്രയേലിന് നേരെ കനത്ത മിസൈല്‍ ആക്രമണം നടത്തി ഇറാൻ

ടെല്‍ അവീവില്‍ വെടിവയ്‌പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. നിരവധി പേർ ആക്രമണത്തില്‍ മരിച്ചതായാണ് സൂചന. തെക്കൻ ലെബനനില്‍ ഇസ്രയേല്‍ അതിർത്തിയോട് ചേർന്ന നിരവധി ഗ്രാമങ്ങളില്‍ തിങ്കളാഴ്ച അർദ്ധരാത്രി...

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി

ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ആക്രമണത്തില്‍ 700 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്....

ലെബനന്‍ സ്ഫോടനം; പേജര്‍ വിതരണം ചെയ്ത മലയാളിയുടെ കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം

ലെബനന്‍ സ്ഫോടനത്തിന് പേജര്‍ വിതരണം ചെയ്ത കമ്പനിയുമായി മലയാളിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ദുരൂഹത ഉള്ളതായി റിപ്പോർട്ട്. നോര്‍വേ പൗരത്വമുള്ള മാനന്തവാടി സ്വദേശി റിന്‍സന്‍ ജോസിന്‍റെ...