ചിരി ഏറ്റവും നല്ല ഔഷധം

ഓരോരുത്തരും ചിരിക്കുന്നത് വ്യത്യസ്ത രീതിയിലാണ്. ചിലര്‍ ഹഹഹ… എന്നും ചിലര്‍ ഹിഹിഹി…. എന്നും ചിലര്‍ ഹൂഹൂ… എന്നുമൊക്കെയാണ് ചിരിക്കുന്നത്. അങ്ങനെ പലവിധമാണ് ചിരി. ചിലരുടെ ചിരി കേള്‍ക്കുമ്പോള്‍ അതുതന്നെ മതി വീണ്ടുമൊരു ചിരിപ്പടക്കത്തിന് തിരികൊളുത്താന്‍. ചിലരാണെങ്കില്‍ ശബ്ദമുണ്ടാക്കാതെ ചിരിക്കും. എങ്ങനെ ചിരിക്കുന്നു എന്നതൊക്കെ ഓരോരുത്തരുടെ വ്യക്തിത്വത്തിന്‍റെ ഭാഗമാണ്, കേട്ടോ.

പൊട്ടിപ്പൊട്ടിച്ചിരിക്കുമ്പോള്‍ ശരീരം മൊത്തത്തിലൊന്ന് കുലുങ്ങും, ഇല്ലേ? ചിരി സഹിക്കവയ്യാതെ ചിലര്‍ കാലും കൈയും ആട്ടിയും കിടന്നും ഒക്കെ ചിരിക്കുന്നത് കണ്ടിട്ടുണ്ടാവുമല്ലോ? ശരീരത്തിലെ മിക്ക ഭാഗങ്ങളും ഒന്നിച്ചുപങ്കെടുക്കുന്ന ഒരേഒരു പെരുമാറ്റപ്രക്രിയയാണ് ചിരി എന്നാണ് ഗവേഷകര്‍ പറയുന്നത്. അതുകൊണ്ടുതന്നെയാണ് ശരീരത്തിലെ പല അവയവങ്ങള്‍ക്കും ഇതിന്‍റെ പ്രയോജനം ലഭിക്കുന്നതും.

ചിരി ഏറ്റവും നല്ല ഔഷധമാണെന്നാണ് ശാസ്ത്രജ്ഞന്മാരുടെ കണ്ടെത്തല്‍. ചിരി നമ്മുടെയുള്ളിലെ വേദന കുറക്കും. അത് ശരീരത്തിലെ ബ്ലഡ്ഷുഗര്‍ ലെവല്‍ താഴ്ത്തും. കൂടുതല്‍ ഉത്സാഹത്തോടെ ജോലി ചെയ്യാന്‍ ചിരി നമ്മെ സഹായിക്കും. ചിരി ശരീരത്തിന്‍റെ പ്രതിരോധശക്തി കൂട്ടുന്നു. ടെന്‍ഷന്‍റെ തീവ്രത കുറയ്ക്കുന്നു. ശരീരത്തെയും മനസ്സിനെയും ബാലന്‍സ് ചെയ്യാന്‍ ചിരി പോലെ സഹായിക്കുന്ന മറ്റൊന്നില്ല.
ചിരി നമ്മില്‍ പ്രതീക്ഷയുണര്‍ത്തുന്നു. ചിരി ഒരു പോസിറ്റീവ് അന്തരീക്ഷം നമുക്കു ചുറ്റും ഉണ്ടാക്കുന്നു. രണ്ടുമൂന്നുപേര്‍ ഒന്നിച്ചുനിന്ന് എന്തെങ്കിലും തമാശ കേട്ട് ചിരിക്കുമ്പോള്‍, അവര്‍ അപരിചിതരാണെങ്കില്‍ കൂടി ആ ചിരി അവര്‍ തമ്മിലൊരടുപ്പമുണ്ടാക്കുന്നു. മനുഷ്യരെ ഒന്നിപ്പിക്കുന്നതില്‍ ചിരി പ്രത്യേക പങ്കുവഹിക്കുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്. എപ്പോഴും എവിടെയും സൗജന്യമായി ഉപയോഗിക്കാവുന്ന ഔഷധമാണ് ചിരി എന്നുവേണമെങ്കില്‍ പറയാം.

കുറേപ്പേര്‍ ചിരിക്കുന്നത് കണ്ടാല്‍ത്തന്നെ നമ്മളും ചിരിച്ചുപോകില്ലേ? അല്ലാ, ഒരു പുഞ്ചിരിയെങ്കിലും നമ്മുടെ ചുണ്ടില്‍ വിരിയില്ലേ? ഇതു വായിക്കുമ്പോള്‍ത്തന്നെ നിങ്ങള്‍ ഒന്നു പുഞ്ചിരിക്കുന്നുണ്ടാകും, ഇല്ലേ?

Leave a Reply

spot_img

Related articles

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ...

ഇസ്രയേലിന് നേരെ കനത്ത മിസൈല്‍ ആക്രമണം നടത്തി ഇറാൻ

ടെല്‍ അവീവില്‍ വെടിവയ്‌പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. നിരവധി പേർ ആക്രമണത്തില്‍ മരിച്ചതായാണ് സൂചന. തെക്കൻ ലെബനനില്‍ ഇസ്രയേല്‍ അതിർത്തിയോട് ചേർന്ന നിരവധി ഗ്രാമങ്ങളില്‍ തിങ്കളാഴ്ച അർദ്ധരാത്രി...

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി

ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ആക്രമണത്തില്‍ 700 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്....

ലെബനന്‍ സ്ഫോടനം; പേജര്‍ വിതരണം ചെയ്ത മലയാളിയുടെ കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം

ലെബനന്‍ സ്ഫോടനത്തിന് പേജര്‍ വിതരണം ചെയ്ത കമ്പനിയുമായി മലയാളിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ദുരൂഹത ഉള്ളതായി റിപ്പോർട്ട്. നോര്‍വേ പൗരത്വമുള്ള മാനന്തവാടി സ്വദേശി റിന്‍സന്‍ ജോസിന്‍റെ...