മംഗളുരു യക്ഷഗാന കലാകാരന്മാർ യുഎസിലേക്ക്

ഒമ്പതു പേരടങ്ങുന്ന യക്ഷഗാനം കലാകാരന്മാർ യുഎസിലേക്ക് പരിപാടികൾ അവതരിപ്പിക്കാൻ ടൂർ പോകുന്നു. കർണാടകയിലെ മംഗളുരുവിൽ നിന്നുള്ളവരാണ് ഇവർ. ഈ മാസമാണ് ഇവർ പോകുന്നത്. യക്ഷധ്രുവ പട്‌ല ഫൗണ്ടേഷൻ ട്രസ്റ്റ് ആണ് യാത്ര സ്പോൺസർ ചെയ്യുന്നത്. രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ഷോകളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഐതിഹ്യകഥകളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ലോകമൊട്ടുക്ക് യക്ഷഗാനത്തിൻ്റെ പ്രചാരം നടത്തുക എന്നതാണ് ലക്ഷ്യം.

യുഎസിലെ പ്രധാനപ്പെട്ട 20 സ്റ്റേറ്റുകളിലാണ് പരിപാടികൾ. ലൊസാഞ്ചൽസ്, ഫിനിക്സ്, സിയാറ്റിൻ, ഓസ്റ്റിൻ, ഹോസ്റ്റൺ, മേരിലാൻഡ്, അറ്റ്ലാൻ്റ, ചിക്കാഗോ, ന്യൂ ജെഴ്സി, ബോസ്റ്റൺ തുടങ്ങിയ നഗരങ്ങളിലാണ് ഷോ. ഇതുവരെ ഈ യക്ഷഗാന ടീം ലണ്ടൻ, സ്കോട്ട് ലാൻഡ്, ജർമനി, ഫ്രാൻസ്, സ്വിറ്റസർലാൻഡ്, പാരീസ് എന്നിവിടങ്ങളിലേക്ക് പോവുകയും പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വേഷഭൂഷാദികളും നൃത്തവും സംഭാഷണവും സംഗീതവും എല്ലാം ചേർത്തതാണ് യക്ഷഗാനാവതരണം. ഭാഷ കന്നഡയിലായിരിക്കും. ഇംഗ്ലീഷിൽ വിവരണം നൽകപ്പെടും.

കര്‍ണ്ണാടകയുടെ പ്രസിദ്ധമായ നാടോടിനൃത്തമാണ് യക്ഷഗാനം. ഇതൊരു നൃത്തനാടകമാണ്. ഈ നര്‍ത്തകരുടെ വേഷവിധാനങ്ങള്‍ക്ക് കഥകളിയുമായി സാമ്യമുണ്ട്.

Leave a Reply

spot_img

Related articles

സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസ്

ആത്മീയ നേതാവ് സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസിന്റെ റിപ്പോർട്ട്. ഇഷ ഫൗണ്ടേഷനെതിരേ തമിഴ്നാട് പോലീസ് സുപ്രീം...

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി നാഷനൽ കോൺഫറൻസ് ഉപാധ്യക്ഷൻ ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു. ഷേർ-ഇ-കശ്മ‌ീർ ഇന്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ രാവിലെ പതിനൊന്നരയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ലഫ്....

ബംഗാൾ ഉൾക്കടലിൽ തീവ്രന്യുനമർദ്ദം

ബംഗാൾ ഉൾക്കടൽ ന്യുനമർദ്ദം തീവ്രന്യുനമർദ്ദമായി ശക്തിപ്രാപിച്ചു. നാളെ അതിരാവിലെ പുതുച്ചേരിക്കും നെല്ലൂരിനും (ആന്ധ്രാപ്രദേശ്) ഇടയിൽ ചെന്നൈക്ക്‌ സമീപം മണിക്കൂറിൽ പരമാവധി 60 കിമീ വേഗതയിൽ കരയിൽ...

കടുത്ത പട്ടിണി നേരിടുന്ന 42 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും

കടുത്ത പട്ടിണി നേരിടുന്ന 42 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും. ആഗോള പട്ടിണി സൂചികയിൽ (ഗ്ലോബൽ ഹംഗർ ഇൻഡക്സ്- ജിഎച്ച്ഐ) ഇന്ത്യയ്ക്ക് നേരിയ പുരോഗതി ഉണ്ടെങ്കിലും...