ചൈനയിൽ നായ്ക്കളുടെ വിവാഹങ്ങൾ വർധിക്കുന്നു

ഗോൾഡൻ റിട്രീവർ ഇനം നായ്ക്കളാണ് ബ്രീയും ബോണ്ടും. ഇരുവരെയും വിവാഹ ഡ്രസ് അണിയിച്ചിട്ടുണ്ട്. വീട്ടുകാരുടെയും ക്ഷണിക്കപ്പെട്ട അതിഥികളുടെയും മറ്റ് നായ്ക്കളുടെയും സാന്നിധ്യത്തിൽ ഇവർ വിവാഹിതരായി.

ഇത് ചൈനയിൽ ഒറ്റപ്പെട്ട സംഭവമല്ലാതായി മാറിയിരിക്കുന്നു. മനുഷ്യരുടെ കാര്യത്തിലാണെങ്കിൽ അവിടെ ജനനനിരക്ക് കുറഞ്ഞുവരികയാണ്. എന്നാൽ തങ്ങളുടെ വളർത്തുമൃഗങ്ങളെ വിവാഹം കഴിപ്പിക്കാനും അത് ആഘോഷിക്കാനും ചൈനാക്കാർ വളരെ താൽപ്പര്യം കാണിക്കുന്നു.

നായ്ക്കൾക്കു വേണ്ടി ചിലവഴിക്കുന്ന തുക 3.2 ശതമാനം ഉയർന്ന് 279.3 ബില്യൺ യുവാൻ (38.41 ബില്യൺ ഡോളർ) ആയതായി കണക്കുകൾ പറയുന്നു.

വിവാഹിതനായ ബ്രീ എന്ന ഗോൾഡൻ റിട്രീവറിൻ്റെ ഉടമ റൈലിങ് ചോദിക്കുന്നു,”മനുഷ്യർ കല്യാണം കഴിക്കുന്നു. എന്താ നായ്ക്കൾക്ക് കല്യാണം കഴിച്ചു കൂടേ?” ബ്രീ എന്ന പെൺപട്ടിയുടെ ഭർത്താവായ ബോണ്ടിനെയും സംരക്ഷിക്കുമെന്ന് അവർ ബ്രീക്ക് വാക്കും നൽകി.

2023-ൽ ചൈനയിൽ 116 മില്യൺ പൂച്ചകളും പട്ടികളും ഉണ്ടായിരുന്നു. അക്യൂട്ടി നോളജ് പാർട് ണർ ഗവേഷണ ടീമിൻ്റെ കണക്കാണിത്. ചൈനാക്കാരിൽ എട്ടു പേരിൽ ഒരാൾ ഒരു പട്ടി അല്ലെങ്കിൽ ഒരു പൂച്ചയെ വളർത്തുന്നു. ഉടമകൾ ഭൂരിഭാഗം പേരും 40 വയസ്സിൽ താഴെ ഉള്ളവരാണ്.

ലിങും ഗേൾഫ്രണ്ടായ ജിഗി ചെനും സ്വന്തം വിവാഹത്തിന് ധൃതി കൂട്ടുന്നില്ല. എന്നാൽ നായ്ക്കളുടെ വിവാഹം പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാരും വെഡിങ് ആൽബവും കേക്കും എല്ലാം ഏർപ്പാടു ചെയ്ത് ഗംഭീരമായി തന്നെ നടത്തി.
നായ്ക്കളുടെ വിവാഹത്തിന് കേക്ക് ചോദിച്ചു വന്നപ്പോൾ അത്ഭുതപ്പെട്ടു പോയെന്ന് ബേക്കറി ഉടമ യാങ് ടാ പറഞ്ഞു. ഇവർ ഇപ്പോൾ പെറ്റ് ബേക്കറിയും നടത്തുന്നു. നായ്ക്കളുടെ വിവാഹം കൂടി വരികയാണെന്നും ഇവർ പറഞ്ഞു.

Leave a Reply

spot_img

Related articles

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ...

ഇസ്രയേലിന് നേരെ കനത്ത മിസൈല്‍ ആക്രമണം നടത്തി ഇറാൻ

ടെല്‍ അവീവില്‍ വെടിവയ്‌പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. നിരവധി പേർ ആക്രമണത്തില്‍ മരിച്ചതായാണ് സൂചന. തെക്കൻ ലെബനനില്‍ ഇസ്രയേല്‍ അതിർത്തിയോട് ചേർന്ന നിരവധി ഗ്രാമങ്ങളില്‍ തിങ്കളാഴ്ച അർദ്ധരാത്രി...

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി

ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ആക്രമണത്തില്‍ 700 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്....

ലെബനന്‍ സ്ഫോടനം; പേജര്‍ വിതരണം ചെയ്ത മലയാളിയുടെ കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം

ലെബനന്‍ സ്ഫോടനത്തിന് പേജര്‍ വിതരണം ചെയ്ത കമ്പനിയുമായി മലയാളിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ദുരൂഹത ഉള്ളതായി റിപ്പോർട്ട്. നോര്‍വേ പൗരത്വമുള്ള മാനന്തവാടി സ്വദേശി റിന്‍സന്‍ ജോസിന്‍റെ...