ഇറ്റലിയിലെ ഒരു റിട്ടയർമെൻ്റ് ഹോമിൽ നൂറ് വയസ് തികഞ്ഞവരുടെ ഒരു ഒത്തുകൂടൽ നടന്നു. ഇത് ഗിന്നസ് വേൾഡ് റെക്കോർഡ് ആവുകയും ചെയ്തു.
100 വയസ് തികഞ്ഞ 70 പേരായിരുന്നു ഒന്നിച്ച് കൂടിയത്. ഫോണ്ടസയോൺ ഒപ്പെറ ഇമ്മകോലറ്റ എന്ന സംഘടന 11 വൃദ്ധസദനങ്ങൾ നടത്തുന്നു. എല്ലാ വർഷവും അവിടെ താമസിക്കുന്നവരുടെ ഒരു മീറ്റിംഗ് നടത്താറുണ്ട്. ഇത് 15 വർഷമായി തടർച്ചയായി നടക്കുന്നു.
100-ാം പിറന്നാൾ ആഘോഷിച്ച 70 പേരാണ് ഈ വർഷത്തെ മീറ്റിംഗിൽ പങ്കെടുത്തത്. മുമ്പ് 2016-ൽ ഓസ്ട്രേലിയയിൽ 100 തികഞ്ഞ 45 പേർ ഒത്തുകൂടിയിരുന്നു. ഇതായിരുന്നു മുമ്പത്തെ ഗിന്നസ് റെക്കോർഡ്. പാദുവ സ്പോർട്സ് ഹാളിലായിരുന്നു മീറ്റിംഗ്. പങ്കെടുത്ത എല്ലാവരുടെയും ഐഡി കാർഡ് ഔദ്യാഗികമായി പരിശോധിച്ചിട്ടാണ് ഗിന്നസിലേക്ക് പ്രവേശനം അനുവദിച്ചത്.
വ്യായാമം, പോഷകം നിറഞ്ഞ ഭക്ഷണം, വായന, സ്നേഹം തുടങ്ങിയവ പാലിക്കപ്പെടുന്നവരാണ് 100 കഴിഞ്ഞ അന്തേവാസികൾ.