ഇംഗ്ലീഷ് ഇഡിയംസ് അറിയാം-9

To handle with kid gloves എന്നു പറഞ്ഞാൽ ചില വ്യക്തികളെയോ ചില കാര്യങ്ങളെയോ വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുക, കേടുപാടുകൾ സംഭവിക്കാതെ സൂക്ഷിച്ച് പെരുമാറുക അഥവാ കൈകാര്യം ചെയ്യുക എന്നർത്ഥം.

She is very sensitive, so treat her with kid gloves.

അർത്ഥം – അവൾ വളരെ സെൻസിറ്റീവായതു കൊണ്ട് അവളോട് വളരെ സൌമ്യമായി പെരുമാറണം.

kid എന്നു വിളിക്കപ്പെടുന്ന ആട്ടിൻകുട്ടിയുടെ ചർമ്മം കൊണ്ടുള്ള തുകൽ (ലെതർ) കൊണ്ട് പതിനെട്ടാം നൂറ്റാണ്ടിൽ കൈയുറകൾ നിർമ്മിച്ചിരുന്നു. മ്യൂസിയങ്ങളിലെ വില പിടിപ്പുള്ള വസ്തുക്കൾ കൈകാര്യം ചെയ്യാനാണ് kid gloves ഉപയോഗിച്ചിരുന്നത്. ലൂയിസ് കരോളിൻ്റെ ആലീസ് ഇൻ വണ്ടർലാൻഡ് എന്ന കഥയിലെ വെളുത്ത മുയൽ ഇങ്ങനെയൊരു കൈയുറയാണ് (kid gloves) ഉപയോഗിക്കുന്നത്.

വളരെ മൃദുവായി, ലോലമായി പെരുമാറേണ്ട സന്ദർഭങ്ങളിലും കൈകാര്യം ചെയ്യേണ്ട സാഹചര്യങ്ങളിലും ഈ ശൈലി പ്രയോഗിക്കുന്നു. അതായത് ചില പ്രത്യേക സമയങ്ങളിൽ To handle with kid gloves എന്നു പറഞ്ഞാൽ ചില കാര്യങ്ങളോട് സൌമ്യമായ സമീപനം കൈക്കൊള്ളുക എന്നർത്ഥം.

I handled them with kid gloves.

അർത്ഥം – ഞാൻ അവരെ വളരെ സൂക്ഷിച്ചാണ് കൈകാര്യ ചെയ്തത്.

Leave a Reply

spot_img

Related articles

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ...

ഇസ്രയേലിന് നേരെ കനത്ത മിസൈല്‍ ആക്രമണം നടത്തി ഇറാൻ

ടെല്‍ അവീവില്‍ വെടിവയ്‌പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. നിരവധി പേർ ആക്രമണത്തില്‍ മരിച്ചതായാണ് സൂചന. തെക്കൻ ലെബനനില്‍ ഇസ്രയേല്‍ അതിർത്തിയോട് ചേർന്ന നിരവധി ഗ്രാമങ്ങളില്‍ തിങ്കളാഴ്ച അർദ്ധരാത്രി...

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി

ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ആക്രമണത്തില്‍ 700 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്....

ലെബനന്‍ സ്ഫോടനം; പേജര്‍ വിതരണം ചെയ്ത മലയാളിയുടെ കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം

ലെബനന്‍ സ്ഫോടനത്തിന് പേജര്‍ വിതരണം ചെയ്ത കമ്പനിയുമായി മലയാളിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ദുരൂഹത ഉള്ളതായി റിപ്പോർട്ട്. നോര്‍വേ പൗരത്വമുള്ള മാനന്തവാടി സ്വദേശി റിന്‍സന്‍ ജോസിന്‍റെ...