പറക്കുംതളിക പോലെ കാർ

ജൂലായ് 3-നാണ് ഒരു കാർ യുഎസ് ഒക് ലഹോമ ഹൈവേ പട്രോൾ പോലീസിൻ്റെ കണ്ണിൽ പെട്ടത്. അതൊരു സാധാരണ കാറല്ലായിരുന്നു.അതിൻ്റെ ആകൃതി ഒരു പറക്കുംതളിക പോലെ ആയിരുന്നു. ന്യൂമെക്സിക്കോയിലെ UFO (Unidentified Flying Object) ഫെസ്റ്റിവലിന് പോകുന്ന രണ്ടു പേർ ആയിരുന്നു കാറിൽ. പോലീസ് പിഴയൊന്നും ഈടാക്കിയില്ല. വേണ്ട വിധത്തിൽ ശാസിക്കുകയാണു ചെയ്തത്.

എന്നാൽ ഇത് ആദ്യമായല്ല ഈ പറക്കും തളിക കാർ പോലീസിൻ്റെ ദൃഷ്ടിയിൽ പെടുന്നത്. കുറച്ചു ദിവസം മുമ്പ് മറ്റൊരു ഹൈവേ പോലീസിൻ്റെ മുമ്പിലും പറക്കുംതളിക കാർ പെട്ടെങ്കിലും അവരും ശാസിച്ച് വിടുകയാണുണ്ടായത്. ഹൈവേ പട്രോൾ പോലീസ് തന്നെയാണ് വാർത്ത ഇൻസ്റ്റഗ്രാമിൽ കൊടുത്തത്. മറ്റുള്ളവർക്കും കൂടിയുള്ള മുന്നറിയിപ്പായിട്ടാണ് പോലീസ് ഈ വിവരം ഷെയർ ചെയ്തത്.

സ്റ്റീവ് അൻഡേർസൺ ആണ് കാറുടമ. നമ്പർ പ്ലേറ്റ് ഭാഗികമായി മറയ്ക്കപ്പെട്ടിട്ടുണ്ട്.

Leave a Reply

spot_img

Related articles

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ...

ഇസ്രയേലിന് നേരെ കനത്ത മിസൈല്‍ ആക്രമണം നടത്തി ഇറാൻ

ടെല്‍ അവീവില്‍ വെടിവയ്‌പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. നിരവധി പേർ ആക്രമണത്തില്‍ മരിച്ചതായാണ് സൂചന. തെക്കൻ ലെബനനില്‍ ഇസ്രയേല്‍ അതിർത്തിയോട് ചേർന്ന നിരവധി ഗ്രാമങ്ങളില്‍ തിങ്കളാഴ്ച അർദ്ധരാത്രി...

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി

ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ആക്രമണത്തില്‍ 700 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്....

ലെബനന്‍ സ്ഫോടനം; പേജര്‍ വിതരണം ചെയ്ത മലയാളിയുടെ കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം

ലെബനന്‍ സ്ഫോടനത്തിന് പേജര്‍ വിതരണം ചെയ്ത കമ്പനിയുമായി മലയാളിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ദുരൂഹത ഉള്ളതായി റിപ്പോർട്ട്. നോര്‍വേ പൗരത്വമുള്ള മാനന്തവാടി സ്വദേശി റിന്‍സന്‍ ജോസിന്‍റെ...