ഇംഗ്ലീഷ് ഇഡിയംസ് അറിയാം-10

straight from the horse’s mouth എന്നു പറഞ്ഞാൽ വിശ്വസിക്കാവുന്ന ഒരിടത്തു നിന്നോ ഒരു വ്യക്തിയിൽ നിന്നോ ഒരു കാര്യം കേൾക്കുക/അറിയുക എന്നാണ് അർത്ഥം. അതായത് ഒരു കാര്യത്തെക്കുറിച്ച് വ്യക്തമായി അറിയാവുന്ന ഒരു വ്യക്തിയിൽ നിന്നോ മറ്റിടങ്ങളിൽ നിന്നോ അറിയുക. ശരിയായ ഉറവിടത്തിൽ നിന്നും ലഭിക്കുന്ന വാർത്ത/അറിവ് എന്നൊക്കെ പറയാം.

The news came straight from the horse’s mouth. So it is true.

അർത്ഥം – ശരിയായ ഉറവിടത്തിൽ നിന്നും കിട്ടിയ വാർത്തയാണ്. അതുകൊണ്ട് അത് സത്യമാണ്.

1920-കളിൽ കുതിരയെ വാങ്ങാൻ വരുന്നവർക്കിടയിലാണ് ഈ ശൈലിക്ക് പ്രചാരമുണ്ടായത്. ഒരു കുതിരയുടെ പ്രായം കണക്കാക്കാനായി അതിൻ്റെ പല്ലുകളാണ് പരിശോധിക്കുക. കുതിരയെ വിലയ്ക്ക് വാങ്ങാൻ വന്നവർ ആരും പറയുന്നത് വിശ്വസിക്കാതെ പ്രായമറിയാൻ നേരിട്ട് കുതിരയുടെ വായ തുറന്ന് പല്ലുകൾ പരിശോധിച്ച് ബോധ്യപ്പെടുകയാണ് വേണ്ടത്. ഈ അർത്ഥത്തിലാണ് ഈ ശൈലി ഉണ്ടായത് എന്നാണ് കരുതുന്നത്.

I wanted to know the truth and that is why I heard it straight from the horse’s mouth.

അർത്ഥം – എനിക്ക് സത്യമറിയണമെന്നുണ്ടായിരുന്നു. അതുകൊണ്ടാണ് കൃത്യമായ സ്ഥലത്തു പോയി ഞാനതറിഞ്ഞത്.

ശൈലിയെ കുറിച്ച് മറ്റൊരു കഥയിങ്ങനെ : കുതിരപ്പന്തയത്തിൽ ഏതു കുതിര ജയിക്കുമെന്ന് പലരും പന്തയം വെയ്ക്കുമല്ലോ. പങ്കെടുക്കുന്ന കുതിരകളെ പറ്റി കൃത്യമായ വിവരം അറിയാവുന്നവരോട് ചോദിച്ചു മനസ്സിലാക്കിയിട്ട് വേണം പന്തയം വെയ്ക്കാൻ. വേണമെങ്കിൽ കുതിരയുടെ വായിൽ നിന്ന് തന്നെ അറിയണമെന്നും പറയാറുണ്ട്. പലരും പലതും പറയുന്നത് വിശ്വസിക്കാതെ ശരിയായ കാര്യം അറിയാവുന്നവരോട് ചോദിച്ച് അറിയണം.

Leave a Reply

spot_img

Related articles

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ...

ഇസ്രയേലിന് നേരെ കനത്ത മിസൈല്‍ ആക്രമണം നടത്തി ഇറാൻ

ടെല്‍ അവീവില്‍ വെടിവയ്‌പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. നിരവധി പേർ ആക്രമണത്തില്‍ മരിച്ചതായാണ് സൂചന. തെക്കൻ ലെബനനില്‍ ഇസ്രയേല്‍ അതിർത്തിയോട് ചേർന്ന നിരവധി ഗ്രാമങ്ങളില്‍ തിങ്കളാഴ്ച അർദ്ധരാത്രി...

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി

ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ആക്രമണത്തില്‍ 700 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്....

ലെബനന്‍ സ്ഫോടനം; പേജര്‍ വിതരണം ചെയ്ത മലയാളിയുടെ കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം

ലെബനന്‍ സ്ഫോടനത്തിന് പേജര്‍ വിതരണം ചെയ്ത കമ്പനിയുമായി മലയാളിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ദുരൂഹത ഉള്ളതായി റിപ്പോർട്ട്. നോര്‍വേ പൗരത്വമുള്ള മാനന്തവാടി സ്വദേശി റിന്‍സന്‍ ജോസിന്‍റെ...