14 വർഷത്തിൽ CRPF ജവാന് അഞ്ചു വിവാഹം

ബീഹാറിലെ ഭോജ്പൂർ ജില്ലയിലെ ഹരേന്ദ്ര രാം എന്ന് സിആർപിഎഫ് ജവാൻ ഒന്നല്ല രണ്ടല്ല 5 വിവാഹമാണ് കഴിച്ചത്. ഒരു ഭാര്യമാർക്കും അയാളുടെ മറ്റു വിവാഹങ്ങളെക്കുറിച്ച് അറിയില്ല. ഈ വിവരങ്ങൾ പുറത്തായത് നാലാമത്തെ ഭാര്യയായ ഖുശ്ബു അയാൾക്കെതിരെ കുടുംബ കോടതിയിൽ പരാതി നൽകിയപ്പോഴാണ്.

അയാളെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ഖുശ്ബു എങ്ങനെയോ മനസ്സിലാക്കി. 14 വർഷത്തിൽ അഞ്ചു തവണ ജവാൻ വിവാഹം കഴിച്ചതായിട്ടാണ് പരാതിയിൽ പറയുന്നത്. 2008 നും 2021 നും ഇടയ്ക്കാണ് വിവാഹങ്ങൾ നടന്നത്.

ആദ്യ ഭാര്യയായ റിങ്കിയെ വിവാഹം കഴിച്ചത് 2008 ൽ. 2010 ൽ കവിതാ കുമാരിയെയും 2014 അനിതകുമാരിയെയും 2017ൽ ഖുശ്ബുവിനെയും വിവാഹം കഴിച്ചു. 2021 ലാണ് അഞ്ചാം ഭാര്യയായ നിഷയെ കല്യാണം കഴിച്ചത്.

ജവാൻ്റെ ബറ്റാലിയനും ഖുശ്ബു പരാതിയായി ഒരു കത്ത് അയച്ചിട്ടുണ്ട്. ഇതനുസരിച്ച് ഹരേന്ദ്രക്കെതിരെ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഒരു ഭാര്യമാർക്കും ഹരേന്ദ്രയുടെ മറ്റു വിവാഹങ്ങളെ കുറിച്ചുള്ള അറിവില്ല. സിആർപിഎഫ് ഡിപ്പാർട്ട്മെൻ്റിനും ഇതേക്കുറിച്ച് അറിയില്ല. നിയമലംഘനത്തിന് ജവാനെതിരെ എന്തായാലും നടപടി ഉണ്ടാകും. സ്ത്രീകളെ ചൂഷണം ചെയ്തതിനും വഞ്ചനയ്ക്കുമാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.

Leave a Reply

spot_img

Related articles

സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസ്

ആത്മീയ നേതാവ് സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസിന്റെ റിപ്പോർട്ട്. ഇഷ ഫൗണ്ടേഷനെതിരേ തമിഴ്നാട് പോലീസ് സുപ്രീം...

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി നാഷനൽ കോൺഫറൻസ് ഉപാധ്യക്ഷൻ ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു. ഷേർ-ഇ-കശ്മ‌ീർ ഇന്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ രാവിലെ പതിനൊന്നരയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ലഫ്....

ബംഗാൾ ഉൾക്കടലിൽ തീവ്രന്യുനമർദ്ദം

ബംഗാൾ ഉൾക്കടൽ ന്യുനമർദ്ദം തീവ്രന്യുനമർദ്ദമായി ശക്തിപ്രാപിച്ചു. നാളെ അതിരാവിലെ പുതുച്ചേരിക്കും നെല്ലൂരിനും (ആന്ധ്രാപ്രദേശ്) ഇടയിൽ ചെന്നൈക്ക്‌ സമീപം മണിക്കൂറിൽ പരമാവധി 60 കിമീ വേഗതയിൽ കരയിൽ...

കടുത്ത പട്ടിണി നേരിടുന്ന 42 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും

കടുത്ത പട്ടിണി നേരിടുന്ന 42 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും. ആഗോള പട്ടിണി സൂചികയിൽ (ഗ്ലോബൽ ഹംഗർ ഇൻഡക്സ്- ജിഎച്ച്ഐ) ഇന്ത്യയ്ക്ക് നേരിയ പുരോഗതി ഉണ്ടെങ്കിലും...