ഗുഡ് നൈറ്റ് പറയുന്നതോടൊപ്പം ഉറങ്ങാൻ പോകുന്നവരോട് പറയുന്ന ഒരു ശൈലിയാണ് sleep tight. സ്നേഹവും വാത്സല്യവും ഇഷ്ടവും കൂടുതൽ പ്രകടിപ്പിക്കുവാൻ എന്ന രീതിയിലാണ് നന്നായി ഉറങ്ങൂ എന്ന അർത്ഥത്തിൽ sleep tight ഉപയോഗിക്കുന്നത്.
ഗുഡ് നൈറ്റ് പറയുന്നതിലൂടെ നല്ല ഉറക്കം ആശംസിക്കുകയാണ് ചെയ്യുന്നത്. Good night നൊപ്പം sleep tight എന്നത് ചേർക്കുന്നത് കുടുംബാംഗങ്ങളോടും കൂടുതൽ അടുപ്പമുള്ളവരോടും പറയുമ്പോഴാണ്. sleep tight ഉം ചേർത്തുപറയുമ്പോൾ പറയുന്നതിലെ ഔപചാരികത ഇല്ലാതാകുന്നു.
പണ്ടൊക്കെ കയറുകൊണ്ട് കെട്ടിയ കിടക്കകൾ ആയിരുന്നു ഉപയോഗിച്ചിരുന്നത്. കിടക്കകൾ നന്നായി കെട്ടിയില്ലെങ്കിൽ കിടപ്പിൻ്റെ ഊഷ്മളത നഷ്ടപ്പെടും. അതിനായിട്ടാണ് sleep tight (കിടക്ക നന്നായി കെട്ടിയിട്ട് ഉറങ്ങുക) എന്ന് പറഞ്ഞിരുന്നത്.
രാത്രികാലത്ത് ഇരുട്ടിൽ ദുഷ്ട ശക്തികളുടെ ഉപദ്രവം ഉണ്ടാകാതിരിക്കാനും ഭാഗ്യം ആശംസിക്കാനും എന്ന അർത്ഥത്തിൽ sleep tight പറഞ്ഞിരുന്നതായും മറ്റൊരു വിശ്വാസമുണ്ട്.
I am going to bed now. Good night, sleep tight.
Son : Mom, I feel sleepy.
Mother: Good night, Sleep tight dear!