നവജാത ശിശുക്കൾക്ക് മുലപ്പാൽ ബാങ്ക്

നവജാത ശിശുക്കൾക്ക് ഏറ്റവും പ്രധാനമാണ് മുലപ്പാൽ. അത് അവർക്ക് പ്രതിരോധശക്തിയും പോഷകവും നൽകുന്നു. എന്നാൽ ചില അമ്മമാർക്ക് അനാരോഗ്യം കാരണം സ്വന്തം മക്കൾക്ക് മുലപ്പാൽ നൽകാൻ സാധിക്കുകയില്ല. ചില കുഞ്ഞുങ്ങളുടെ അമ്മമാർ മരണപ്പെട്ടു പോകുന്നത് മൂലവും കുഞ്ഞുങ്ങൾക്ക് മുലപ്പാൽ ലഭിക്കാതെ വരും. അങ്ങനെയുള്ള കുഞ്ഞുങ്ങൾക്ക് മുലപ്പാൽ ദാനമായി നൽകുന്നവരിൽ ഒരാളാണ് രക്ഷാ ജെയിന്‍.
രാജസ്ഥാനിലെ ബിൽവാരയിലെ രക്ഷാ ജെയിന്‍ നവജാതശിശുക്കൾക്ക് മുലപ്പാൽ നൽകിക്കൊണ്ട് രാജ്യത്തിന് തന്നെ മാതൃകയായിരിക്കുന്നു. ഇവരിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് മറ്റു പല സ്ത്രീകളും ഇതുപോലെ മുലപ്പാൽ ദാനം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. ഐതിഹ്യ കഥകളിലെ ശ്രീകൃഷ്ണൻ്റെ വളർത്തമ്മ യശോദയും അതുപോലെ ഒരു അമ്മയായിരുന്നു.
ഇലക്ട്രോ തെറാപ്പിസ്റ്റ് ആയി ജോലി ചെയ്യുകയാണ് രക്ഷ ജെയിൻ. ഇവർ തൻ്റെ ആദ്യ പ്രസവം കഴിഞ്ഞ് 54 ലിറ്റർ മുലപ്പാൽ അഞ്ചൽ മദർ മിൽക്ക് ബാങ്കിന് ദാനം ചെയ്തു. ഇത് 2018 മുതൽ 2019 വരെയായിരുന്നു.
രണ്ടാമത്തെ പ്രസവം കഴിഞ്ഞ് 106.81 ലിറ്റർ മുലപ്പാൽ 2023ല്‍ ഇവർ ദാനം ചെയ്തു. ഈ പാൽ 5000 ത്തോളം നവജാത ശിശുക്കൾക്ക് പുതുജീവൻ നൽകി. രക്ഷാ ജെയിൻ ഇത് ചെയ്യുന്നത് സ്വന്തം ഇഷ്ടത്തോടെയാണ്.

2018ൽ ആദ്യപ്രസവം കഴിഞ്ഞ് മൂന്നുദിവസത്തേക്ക് തനിക്ക് മുലപ്പാൽ ഉണ്ടായിരുന്നില്ല എന്നവർ പറഞ്ഞു. ഈ അവസരത്തിൽ അവർക്ക് തുണയായത് അഞ്ചൽ മദർ മിൽക്ക് ബാങ്ക് ആണ്. ഇതേ തുടർന്നാണ് അവർ തൻ്റെ മുലപ്പാൽ ദാനം ചെയ്യാനുള്ള തീരുമാനമെടുത്തത്. മൂന്നുദിവസം കഴിഞ്ഞ് ഇവരുടെ ആരോഗ്യപ്രശ്നങ്ങൾ മാറുകയും ചെയ്തിരുന്നു.

മുലപ്പാൽ വെറുതെ കളയുന്നതിന് പകരം ഇങ്ങനെ ഒട്ടേറെ കുട്ടികൾക്ക് ഉപകാരപ്പെടുന്നത് നല്ലൊരു കാര്യമായി അവർ കരുതി. പ്രസവത്തിനു ശേഷം എല്ലാ ദിവസവും തൻ്റെ കുഞ്ഞിന് മുലപ്പാൽ നൽകിയ ശേഷം മിൽക്ക് ബാങ്കിൽ പോയി ഇവർ മുലപ്പാൽ ദാനം ചെയ്തു. ആദ്യപ്രസവം കഴിഞ്ഞ് 25 ദിവസം തുടർച്ചയായി അവർ മുലപ്പാൽ ദാനം ചെയ്തു.

രണ്ടാമത്തെ പ്രസവം കഴിഞ്ഞു രക്ഷ മുലപ്പാൽ ദാനം ചെയ്യുന്നത് തുടർന്നു. മുലപ്പാൽ ദാനം ചെയ്തതിലൂടെ ഇവർ ആയിരക്കണക്കിന് കുഞ്ഞുങ്ങൾക്ക് അമ്മയായി. രക്തം ജീവിതത്തിൽ എപ്പോഴും എല്ലാവർക്കും ദാനം ചെയ്യാം എന്നിരിക്കെ മുലപ്പാൽ ദാനം ചെയ്യാൻ സാധിക്കുന്നത് ഒരു അസുലഭ അവസരമായി കാണണമെന്ന് രക്ഷ പറഞ്ഞു.

ലൈഫ് വെൽഫയർ സൊസൈറ്റി പിങ്ക് സ്ക്വാഡ് എന്ന പേരിൽ ഒരു ചെറിയ സംഘടനയും ഇവർ ആരംഭിച്ചു. നവജാത ശിശുക്കളെ സഹായിക്കാനായി ഇതിൽ ഇപ്പോൾ 20 സ്ത്രീകൾ ഉണ്ട്.
പ്രസവം കഴിഞ്ഞ് മുലപ്പാൽ അധികമുള്ള ആരോഗ്യമുള്ള സ്ത്രീകളിൽ നിന്നും മിൽക്ക് ബാങ്ക് മുലപ്പാൽ സ്വീകരിച്ച് 150 മില്ലി കുപ്പികളിൽ ആക്കിസൂക്ഷിക്കുന്നു. ഈ പാൽ പിന്നീട് പാസ്റ്ററൈസ് ചെയ്ത് ഫ്രീസറിൽ സൂക്ഷിക്കുന്നു. ഇത് ആറുമാസത്തോളം കേടു കൂടാതെ ഇരിക്കും. ഡോക്ടറുടെ നിർദ്ദേശം അനുസരിച്ച് മുലപ്പാൽ അത്യാവശ്യം ഉള്ള നവജാത ശിശുക്കൾക്ക് നൽകുന്നു. അങ്ങനെ ഈ മുലപ്പാലിലെ ഓരോ തുള്ളിയും നവജാതശിശുക്കൾക്ക് ജീവൻ്റെ തുടിപ്പ് നൽകുന്നു.

Leave a Reply

spot_img

Related articles

സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസ്

ആത്മീയ നേതാവ് സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസിന്റെ റിപ്പോർട്ട്. ഇഷ ഫൗണ്ടേഷനെതിരേ തമിഴ്നാട് പോലീസ് സുപ്രീം...

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി നാഷനൽ കോൺഫറൻസ് ഉപാധ്യക്ഷൻ ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു. ഷേർ-ഇ-കശ്മ‌ീർ ഇന്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ രാവിലെ പതിനൊന്നരയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ലഫ്....

ബംഗാൾ ഉൾക്കടലിൽ തീവ്രന്യുനമർദ്ദം

ബംഗാൾ ഉൾക്കടൽ ന്യുനമർദ്ദം തീവ്രന്യുനമർദ്ദമായി ശക്തിപ്രാപിച്ചു. നാളെ അതിരാവിലെ പുതുച്ചേരിക്കും നെല്ലൂരിനും (ആന്ധ്രാപ്രദേശ്) ഇടയിൽ ചെന്നൈക്ക്‌ സമീപം മണിക്കൂറിൽ പരമാവധി 60 കിമീ വേഗതയിൽ കരയിൽ...

കടുത്ത പട്ടിണി നേരിടുന്ന 42 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും

കടുത്ത പട്ടിണി നേരിടുന്ന 42 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും. ആഗോള പട്ടിണി സൂചികയിൽ (ഗ്ലോബൽ ഹംഗർ ഇൻഡക്സ്- ജിഎച്ച്ഐ) ഇന്ത്യയ്ക്ക് നേരിയ പുരോഗതി ഉണ്ടെങ്കിലും...