ഇക്കാലത്ത് ഒരു സ്കൂട്ടർ വാങ്ങിക്കാൻ ഒരു ലക്ഷത്തിൽ കൂടുതൽ രൂപ വേണം. ഇലക്ട്രിക് ബൈക്ക് ആണെങ്കിലും അതിനും വിലയുണ്ട്. വളരെ വിലകുറഞ്ഞ സ്കൂട്ടർ വാങ്ങിക്കണമെങ്കിൽ അതിന് ആഫ്രിക്കയിൽ പോയാൽ മതി. ഒരു ട്വിറ്റർ അക്കൗണ്ടിലാണ് മരംകൊണ്ടുണ്ടാക്കിയ സ്കൂട്ടറിനെ പറ്റിയുള്ള വിവരങ്ങൾ ഉള്ളത്.
റിപ്പബ്ലിക് ഓഫ് കോംഗോയിലാണ് സ്കൂട്ടർ ഉണ്ടാക്കി വിൽക്കുന്നത്. കോങ്കോ വുഡൻ സ്കൂട്ടർ എന്നാണ് അറിയപ്പെടുന്നത്. അവിടുത്തെ സാധാരണ ആളുകളാണ് ഇത് ഉണ്ടാക്കി വിൽക്കുന്നത്. റോഡിൽ നോക്കിയാൽ ഇതുപോലെയുള്ള സ്കൂട്ടറുകൾ ഓടുന്നത് ധാരാളം കാണാം.
തടി കൊണ്ടുണ്ടാക്കിയ ഇത്തരം സ്കൂട്ടറുകൾ വളരെ ബലം ഉള്ളതാണ്. പാരമ്പര്യം ആയിട്ടാണ് ഈ തൊഴിൽ പലരും പഠിക്കുന്നത്. ഇത്തരം സ്കൂട്ടറുകൾക്ക് ബാറ്ററിയും വേണ്ട പെട്രോളും ഡീസലും സി എൻ ജിയും വേണ്ട. കാലുകൊണ്ട് ചവിട്ടിയാൽ നീങ്ങും. അത്യാവശ്യം സാധനങ്ങളും ഇതിൽ കൊണ്ടുപോകാം. ഇതിന് വില 100 ഡോളർ ആണ്. അതായത് 8000 രൂപ.
സ്കൂട്ടറിന്റെ എല്ലാ പാർട്സും തടി കൊണ്ടാണ് ഉണ്ടാക്കുന്നത്. ടയറുകളും ഉണ്ടാകും. സ്കൂട്ടറിൻ്റെ ഒരു മാതൃക കോംഗോയിൽ പ്രദർശനത്തിന് വെച്ചിട്ടുണ്ട്. ഇവിടെ ഏകദേശം 5000 ത്തോളം സ്കൂട്ടറുകൾ ഓടുന്നുണ്ട്.